രാജ്യത്ത് കൊവിഡ് വൈറസിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് അനുമതി തേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ സൈകോവ്-ഡി വാക്സീന്‍ പന്ത്രണ്ട് വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സീനായ കൊവാക്സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. അഹമ്മദബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സീന്‍ വികസിപ്പിച്ചത്.
അതിനിടെ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പരമാവധിപ്പേര്‍ക്ക് വാക്സീനേഷന്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

