കേരളത്തില്‍ നിന്നുള്ളവ‍ര്‍ക്ക് കര്‍ണാടകത്തില്‍ ക‍ര്‍ശന നിയന്ത്രണം

ബെം​ഗളൂരു: കേരളത്തില്‍ നിന്നുള്ളവ‍ര്‍ക്ക് കര്‍ണാടകത്തില്‍ ക‍ര്‍ശന നിയന്ത്രണം. റെയില്‍ റോഡ് വഴിയും വിമാനത്തിലും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. എന്നാല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല. സംസ്ഥാനത്ത് ഇടക്കിടെ വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്ബോള്‍ പരിശോധന നടത്തണം.

കൂടാതെ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കും.