കൊവിഡ് വാക്സിനേഷനില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷനില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ വാക്സീന്‍ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയില്‍ 90 ലക്ഷം വാക്സിന്‍ അധികം വേണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധമായി അതീവ ജാഗ്രത എല്ലാവരും തുടരണം. വാക്സീന്‍ എടുത്തത് കൊണ്ട് സുരക്ഷിതരാകുന്നില്ല. ആള്‍ക്കൂട്ടം ഒഴിവാക്കുക. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതീവ വ്യക്തി ജാഗ്രത തുടര്‍ന്നേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിലെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തില്‍ അമിതമായി ആശങ്ക വേണ്ടെന്ന് വിദഗ്ധ സമിതി തലവന്‍ ബി ഇഖ്ബാല്‍ പറഞ്ഞു.