രാജ്യത്ത് കോവിഡ് കുറയുന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,506 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 895 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധ മൂ​ലം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 4,08,040 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്ത് ഇ​പ്പോ​ൾ കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4.54 ല​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,526 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് ആ​കെ ഇ​തു​വ​രെ 2,99,75,064 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്തി 97.20 ശ​ത​മാ​ന​മാ​ണ്.