98-ാം വയസ്സിലെ ലോഗോസ് സ്നേഹം
രാജഗിരി ഇടവക കാക്കക്കൂടുങ്കല്‍ കെ.ജെ. സ്കറിയ എന്ന കുഞ്ഞേട്ടന്‍ ഇന്ന് രൂപതയില്‍ ഒരു അതിശയപാത്രമാണ്. 98-ാം വയസില്‍ ലോഗോസ് പരീക്ഷയില്‍ പങ്കെടുത്ത് തന്‍റെ മുമ്പിലുള്ള രണ്ടും മൂന്നും തലമുറയ്ക്ക് വലിയ പാഠമായി മാറുകയാണ് ഇദ്ദേഹം. ഹൈറേഞ്ചിന്‍റെ മണ്ണില്‍ കഷ്ടപ്പാടിന്‍റെയും അധ്വാനത്തിന്‍റെയും ഇടയില്‍ വിളങ്ങി പ്രകാശിക്കുന്ന മഹത്തായ ഒരു വിശ്വാസജീവിതമാണ് കുഞ്ഞേട്ടന്‍റേത്. യുവ തലമുറയ്ക്ക് വലിയൊരു മാതൃകയായാണ് കുഞ്ഞേട്ടന്‍ വീണ്ടും ലോഗോസ് പരീക്ഷയെ അഭിമുഖീകരിച്ചത്. ജീവിതം വചനാധിഷ്ഠിതമായിരിക്കണം എന്നൊരാദര്‍ശമാണ് ഇദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്.
- ചാനലുകാരെ കുറ്റം പറയരുത്, അവരു ഡീസന്റാ !
- S.O.S.-ന്റെ ഒന്നാം നാടകം കന്യാസ്ത്രീ സമരം