നീറ്റ് പരീക്ഷ സെപ്തംബറിലേക്ക് മാറ്റിയേക്കും

എംബിബിഎസ്–- ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബറിലേക്ക് മാറ്റിയേക്കും. ആഗസ്ത് ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരുന്നുത്. എന്നാല്‍, കോവിഡ് വ്യാപനവും അടച്ചിടലും കാരണം പരീക്ഷാ രജിസ്ട്രേഷന്‍ പ്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നതിനാലാണ് മാറ്റം.

കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയുടെ (സിയുസിഇടി) കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിയാലോചിച്ചാകും തീയതി തീരുമാനിക്കുക. ജെഇഇ മെയിന്‍ പരീക്ഷാ ഷെഡ്യൂള്‍ ആറിന് വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.