ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്ബനിയായ വൊഡാഫോണ്‍-ഐഡിയയുടെ 36% ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ടെലികോം കമ്ബനി നേരിടുന്നത്. സ്പെക്‌ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്ബനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
വൊഡാഫോണ്‍-ഐഡിയയില്‍ കേന്ദ്രസര്‍ക്കാറിന് പങ്കാളിത്തം വരുന്നതോടെ, ഓഹരിഘടനയില്‍ മാറ്റം വരുമെന്ന് കമ്ബനി വ്യക്തമാക്കി. ഇതോടെ, വൊഡാഫോണ്‍ ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 28.5 ശതമാനമായി ഉയരുമെന്നും കമ്ബനി അറിയിച്ചു. 17.8 ശതമാനമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം കുറയുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്ബനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നുണ്ട്.
സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടിയാണ് വൊഡാഫോണും ഐഡിയയും ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, നിലവില്‍ കമ്ബനിയില്‍ പ്രതിസന്ധി തുടരുകയാണ്. റിലയന്‍സിന്റെ വിപണി വിഹിതം ഉയര്‍ന്നതോടെ നിരവധി ഉപഭോക്താക്കളെ കമ്ബനിക്ക് നഷ്ടപ്പെടുകയായിരുന്നു.

