ഗുജറാത്തില്‍ കെമിക്കല്‍ ഫാട്കടറിയില്‍ വന്‍ സ്‌ഫോടനം,ആറ് മരണം

ഗുജറാത്തില്‍ കെമിക്കല്‍ ഫാട്കടറിയില്‍ വന്‍ സ്‌ഫോടനം. ആറ് പേര്‍ ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ട്.ഭറൂച്ച്‌ ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയില്‍ ഇന്നലെ രാത്രിയാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടത്തെ ഒരു രാസവള നിര്‍മാണ കമ്ബനിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷവും ദഹേജ് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് ഒരാള്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.