താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതിൽ തിടുക്കമില്ല:കേന്ദ്രസർക്കാർ

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ഇന്നോ നാളെയോ വ്യക്തതയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയുമായി വിദേശകാര്യമന്ത്രി നിരന്തരം സമ്ബര്‍ക്കത്തിലാണ്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെടുന്നു എന്നാണ് സൂചനയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അഫ്​ഗാനില്‍ കുടുങ്ങിയവരെ വിമാനത്താവളം വരെ എത്തിക്കുന്നത് വെല്ലുവിളിയാണ്. താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതില്‍ തിടുക്കമില്ല. എല്ലാ വഴികളും ആലോചനയിലുണ്ട്. മറ്റു ജനാധിപത്യ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിലപാട് എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.