150 ഓളം പേരെ പിടിച്ചുകൊണ്ടുപോയതായി റിപ്പോർട്ടുകൾ
കാബൂള്‍:താലിബാന്‍ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂള്‍ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്.
ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.150 ഓളം പേരെ കൊണ്ടുപോയെന്നാണ് വിവരം.
പിടിക്കപ്പെട്ടവരില്‍ അഫ്ഗാന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചു.താലിബാന്‍ വക്താവ് അഹമ്മദുള്ള വാസെക് ആണ് ആരോപണം നിഷേധിച്ചത്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.

