കൊവിഡ് പ്രതിരോധത്തില്‍ കോടതി ഇടപെടുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച്‌ കേന്ദ്രം

ഡല്‍ഹി : കൊവിഡ് വൈറസ് പ്രതിരോധത്തില്‍ കോടതി ഇടപെടുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച്‌ കേന്ദ്രം. ഭരണകൂടത്തെ വിശ്വസിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം, ഓക്സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു. വാക്സീന്‍ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടല്‍ പ്രതിസന്ധി മറികടക്കാന്‍ നൂതന വഴികള്‍ സ്വീകരിക്കുന്നതിന് തടസ്സമാകും. കൊവിഡ് പ്രതിരോധത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്.