കോവിഡ് ഭീതി മൂലം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു. ഇന്ത്യൻ ടീം പരിശീലക സംഘത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരങ്ങൾ കളിക്കാൻ വിസമ്മതിക്കുകയായിരുന്നു.
മത്സരം റദ്ദാക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പ് പുറത്തിറക്കി. ബിസിസിഐ-ഇസിബി ചർച്ചകൾക്കൊടുവിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം മത്സരം ഇംഗ്ലണ്ട് ജയിച്ചതായി ഇസിബി ആദ്യ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇക്കാര്യം തിരുത്തി. ഇംഗ്ലണ്ടിന്റെ ജയം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

