ഇന്ത്യയിൽ അടുത്ത ആഴ്ച്ചയോടെ കോവിഡ് പാരമ്യത്തിലെത്തുമെന്ന് കേന്ദ്രസർക്കാർ ഉപദേഷ്ടാവ്

ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ഉപദേഷ്​ടാവ്​. മെയ്​ മൂന്നിനും അഞ്ചിനും ഇടയിലാവും കോവിഡ്​ പാരമ്യത്തിലെത്തുകയെന്ന്​ ശാസ്​ത്രജ്ഞന്‍ എം.വിദ്യാസാഗര്‍ പറഞ്ഞു. കോവിഡിനെ കുറിച്ച്‌​ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗമാണ്​ വിദ്യാസാഗര്‍.ജൂലൈ അല്ലെങ്കില്‍ ആഗസ്​റ്റ്​ വരെ രാജ്യത്തെ കോവിഡ്​ ബാധ ഇതുപോലെ തുടരാം. അതിന്​ ശേഷം രോഗബാധയില്‍ കുറവുണ്ടാകും. ഇനിയൊരു ആറ്​ മുതല്‍ എട്ട്​ ആഴ്​ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കോവിഡ്​ പ്രതിരോധത്തിന്​ ദീര്‍ഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോള്‍ ആവശ്യ​മെന്നും അദ്ദേഹം പറഞ്ഞു