നിങ്ങള്‍ വിചാരിക്കുന്നതല്ല സന്യാസം
വഴിതെറ്റി സന്യാസത്തില്‍ വന്നിട്ട് കയ്പ്പോടെ പുറത്തുപോയവരും, വഴിവിട്ട സന്യാസം നയിക്കുന്ന ചിലരും, തങ്ങള്‍ പ്രതീക്ഷിച്ചു വന്നതൊന്നും ലഭിക്കാത്തതിലുള്ള അസംതൃപ്തരും, ആയിരിക്കേണ്ടതുപോലെ ആകാന്‍ പറ്റാതെ ആകുലത പേറുന്നവരുമായ ചുരുക്കം ചിലരൊക്കെ സമരപ്പന്തലിലും, തെരുവോരത്തും, പിന്നാമ്പുറങ്ങളിലുമൊക്കെ സന്യസ്തഭാവത്തില്‍ ഒത്തുചേര്‍ന്നു. ചില അപജയങ്ങള്‍ പ്രത്യക്ഷപ്പെട്ടു ചീഞ്ഞുനാറാന്‍ തുടങ്ങിയപ്പോള്‍ കൊത്തിനിരത്താന്‍ കഴുകډാരും കാക്കകളും വട്ടമിട്ടുപറന്നു. ഇക്കൂട്ടര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, എന്താണ് യഥാര്‍ത്ഥ സന്യാസമെന്ന്.
സര്‍വ്വം ത്യജിച്ച് തപസിന്‍റെ ചൂടില്‍ ജ്വലിക്കുന്ന ബ്രഹ്മചര്യവും, പങ്കുവച്ചു സമ്പന്നമാക്കുന്ന ശ്രേഷ്ഠമായ സുവിശേഷ ദാരിദ്ര്യവും, അഹത്തെ നിഹനിക്കുന്ന അനുഗ്രഹദായകമായ അനുസരണവും സ്വമനസാ തമ്പുരാനോട് വ്രതമെടുത്ത് സന്തോഷത്തോടെ ആവൃതിനിയമം പാലിക്കുന്നവരാണ് സന്യസ്തര്‍. മനസും ഹൃദയവും ദൈവത്തിലര്‍പ്പിച്ച് കര്‍മ്മമണ്ഡലങ്ങളില്‍ വിശ്വസാഹോദര്യം പകര്‍ന്നു നല്‍കുന്ന, അമ്മമനസ്സോടെ ശുശ്രൂഷ ചെയ്യുന്ന, വിശ്വസ്തരായ തപസ്വിനികളാണ് സന്യസ്തര്‍. സന്യാസസുകൃതമൂറുന്ന ഈ കേരളമണ്ണില്‍ ആഢ്യത്വമുള്ള മാതാപിതാക്കളും, വിജ്ഞാനമുള്ള സാമൂഹ്യമതനേതാക്കളും, കുലീനത്വമുള്ള ആചാര്യശ്രേഷ്ഠരും ചൈതന്യമുള്ള സഹോദരങ്ങളും അതിശയിച്ച് മൂക്കത്തുവിരല്‍വച്ചു ചോദിച്ചുപോയി, എന്തേ, ഇങ്ങനെയൊക്കെ?നിങ്ങള്‍ വിചാരിക്കുന്നതല്ല സന്യാസം
അവിടെയും ഇവിടെയും കാണുന്ന ഒറ്റപ്പെട്ട വികലതകള്‍ കാണുമ്പോള്‍ ഓര്‍ക്കുക നൂറുകണക്കിന് സമര്‍പ്പിതരും അഭിഷേകമുള്ള പുരോഹിതരും ആത്മീയആചാര്യډാരും വ്യത്യസ്തമായ കാരിസത്തില്‍ വിവിധങ്ങളായ കര്‍മ്മമണ്ഡലങ്ങളില്‍ ദൈവാനുഭവത്തിന്‍റെ സംവാഹകരായി നിറഞ്ഞ ആത്മസമര്‍പ്പണചൈതന്യത്തില്‍ ആനന്ദത്തോടെ സന്യാസസൗഭാഗ്യമനുഭവിച്ച് തങ്ങളുടെ സന്യാസഭവനങ്ങളില്‍ ജീവിക്കുന്നവരാണെന്നും “വരം ലഭിച്ചവര്‍ക്കുള്ളതാണ്” ഈ ശിഷ്യത്വമെന്നും.
സി. ജൂലി എഫ്.സി.സി.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ദര്‍ശകന്‍ നവംബര്‍ ലക്കം

