സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ( no red alert in kerala )

പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേര്‍ട്ട്