പാര്‍ലമെന്ററി പാനലുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ തഴഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച നടത്തിയ പുനസംഘടനയില്‍ നാല് പ്രധാന പാര്‍ലമെന്ററി പാനലുകളില്‍ ഒന്നിന്റെയും അധ്യക്ഷസ്ഥാനം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ ഒതുക്കല്‍.
മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇത് ആദ്യമായാണ് പാര്‍ലമെന്റില്‍ ഇത്തരമൊരു സാഹചര്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാനലിന്റെ തലവനായ തിരുവനന്തപുരം എംപി ശശി തരൂരിനെ ഉള്‍പ്പടെ മാറ്റിയാണ് നിയമനം. ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള എംപിയാണ് ശശി തരൂരിന് പകരം ഐടി പാനലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. ആഭ്യന്തരകാര്യ സമിതിയിയും കോണ്‍ഗ്രസിന് നഷ്ടമായി.
പുനസംഘടനയിലൂടെ, ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ ആറ് പ്രധാന പാര്‍ലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം ബി ജെ പിക്കോ അവരുടെ സംഖ്യ കക്ഷികള്‍ക്കോ ഒപ്പമായി. കോണ്‍ഗ്രസ് എംപി ജയറാം രമേശിനെ മാത്രമാണ് പാനല്‍ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നത്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയര്‍മാനായി അദ്ദേഹം തുടരും.
പുനസംഘടനയിലൂടെ, ആഭ്യന്തരം, ഐടി, പ്രതിരോധം
പുനസംഘടനയിലൂടെ, ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ ആറ് പ്രധാന പാര്‍ലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം ബി ജെ പിക്കോ അവരുടെ സംഖ്യ കക്ഷികള്‍ക്കോ ഒപ്പമായി.
കോണ്‍ഗ്രസ് എംപി ജയറാം രമേശിനെ മാത്രമാണ് പാനല്‍ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നത്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയര്‍മാനായി അദ്ദേഹം തുടരും.

