ഡോ. ജൂബി മാത്യു
ഗൂഗിളിൻ്റെ എഐ ടൂളുകൾ ഉപയോഗിച്ച് എന്ത് ഉണ്ടാക്കിയാലും അതിൽ ഇനി മുതൽ അദൃശ്യമായി ഒരു സിന്ത്ഐഡി വാട്ടർമാർക് ഉണ്ടാവും.
ടെക് ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു സൂപ്പർ ഹീറോയെപ്പോലെ കുതിക്കു മ്പോൾ, വില്ലനെപ്പോലെ വ്യാജ ഉള്ളടക്കങ്ങളും പിറവിയെടുക്കുന്നു. എഐ സൃഷ്ടിച്ച ഉള്ളടക്കവും എഐ ഇല്ലാതെ സൃഷ്ടിച്ച ഉള്ളടക്കവും തമ്മിലുള്ള വ്യത്യാസം പറയാൻ പ്രയാസമായിരിക്കും. ചിത്രങ്ങൾ, ശബ്ദങ്ങൾ, വിഡിയോകൾ, ലേഖനങ്ങൾ – എന്തിനും ഏതിനും എഐ സഹായം തേടുന്ന ഈ കാലത്ത്, “ഇതൊക്കെ ഒറിജിനലാണോ അതോ എഐ ഉണ്ടാക്കിയതാ ണോ?’ എന്ന ചോദ്യം സാധാരണമായി മാറി. ഡീപ്‌ഫേക്കുകൾ, തെറ്റായ വിവരങ്ങൾ, ജനറേറ്റീവ് എഐയുടെ ദുരുപയോഗം എന്നിവ ഡിജിറ്റൽ ഉള്ളടക്കത്തിൻ്റെ വി ശ്വാസ്യതയെ ബാധിച്ചിരിക്കുന്നു.
എന്താണ് സിന്ത്ഐഡി ഡിറ്റക്ടർ ?
ഉള്ളടക്കങ്ങൾ എഐ ഉണ്ടാക്കിയതാണോ എന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു പുതിയ സാങ്കേതിക വിദ്യയാണിത്. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളിൽ പതിഞ്ഞുകിടക്കുന്ന ഒരു “ഒളിപ്പിച്ച വാട്ടർമാർക്ക്’ ആണ് സിന്ത്ഐഡി ഡിറ്റക്ടർ (SynthID Detector) എന്ന് പറയാം.(https://deepmind.google/science/synthid/). തെറ്റിദ്ധാരണകളും വ്യാജവാർത്തകളും തടയാനാണ് ഗൂഗിൾ ഇത് കൊണ്ടുവന്നത്. ഏറ്റവും വലിയ പ്രത്യേകത, ഈ വാട്ടർമാർക്ക് കാരണം ഉള്ളടക്കത്തിൽ യാതൊരു കോട്ടവും വരില്ല അഥവാ, ആരെങ്കിലും ഇത് പലർക്കും അയക്കുകയോ, മാറ്റങ്ങൾ വരുത്തുകയോ ചെയ് താലും ഈ വാട്ടർമാർക്ക് തിരിച്ചറിയാൻ കഴിയും. മാത്രമല്ല, മനുഷ്യനേത്രങ്ങൾക്ക് ഇത് അദൃശ്യമാണ്. എന്നാൽ പ്രത്യേക അൽഗോരിതങ്ങൾ വഴി ഇത് കണ്ടെത്താൻ ക ഴിയും.

സിന്ത്ഐഡി ഡിറ്റക്ടർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഗൂഗിളിൻ്റെ എഐ ടൂളുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ചിത്രം, ഒരു പാട്ട്, ഒരു വീഡിയോ അല്ലെങ്കിൽ ഒ രു ലേഖനം അത് സിന്ത്ഐഡി ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്നറിയാൻ ഈ ഡിറ്റക്ടർ സഹായി ക്കും. അപ്ലോഡ് ചെയ്‌തിരിക്കുന്ന മീഡിയയിൽ സി ന്ത്ഐഡി വാട്ടർമാർക്ക് ഉണ്ടോ എന്ന് പോർട്ടൽ വേഗത്തിൽ സ്കാൻ ചെയ്യും. വാട്ടർമാർക്ക് കണ്ടെത്തിയാൽ, ഉള്ളടക്കത്തിന്റെ ഏത് ഭാഗത്താണ് അത് ഒളിഞ്ഞിരിക്കു ന്നതെന്ന് പോർട്ടൽ കൃത്യമായി കാണിച്ച് തരും. ഉദാഹരണത്തിന്, ഒരു പാട്ടാണെങ്കിൽ, ആ പാട്ടിൻ്റെ ഏത് ഭാഗത്താണ് വാട്ടർമാർക്ക് ഉള്ളതെന്ന് അടയാളപ്പെടുത്തും. ഒരു ചിത്രമാണെങ്കിൽ, ചിത്രത്തിൻ്റെ ഏത് ഭാഗത്താണ് വാട്ടർമാർക്ക് എന്ന് കാണിക്കും. തുടക്കത്തിൽ തിരഞ്ഞെടുത്ത ചിലർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. പക്ഷേ അധികം വൈകാതെ കൂടുതൽ ആളുകളിലേക്ക് ഇത് എത്തുമെന്നാണ് ഗൂഗിൾ പറയുന്നത്. പത്രപ്രവർത്തകർക്കും, മാധ്യമപ്രവർത്തകർക്കും, ഗവേഷകർക്കും ഇപ്പോൾത്തന്നെ ഇതിന്റെ ‘വെയിറ്റ്ലിസ്റ്റ്’ൽ ചേരാവുന്നതാണ്. തുടക്കത്തിൽ ചിത്രങ്ങൾക്ക് മാത്രമായിരുന്നു സിന്ത്ഐഡി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എഐ ഉണ്ടാക്കിയ ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നിവയിലും ഇത് ലഭ്യമാണ്.
ഗൂഗിളിൻ്റെ എഐ ടൂളുകൾ ഉപയോഗിച്ച് എന്ത് ഉണ്ടാക്കിയാലും അതിൽ ഇനി മുതൽ അദൃശ്യമായി ഒരു സിന്ത്ഐഡി വാട്ടർമാർക് ഉണ്ടാവും.
സിന്ത്ഐഡി പോലുള്ള സംരംഭങ്ങളിലൂടെ ഉത്തര വാദിത്തമുള്ള എഐയോടുള്ള ഗൂഗിളിൻ്റെ തുറന്ന പ്രതിബദ്ധത മറ്റ് സാങ്കേതിക ഭീമന്മാർക്ക് ശക്തമായ ഒരു മാതൃകയാണ്. ഭാവിയിൽ, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തത്സമയ അലേർട്ടുകളും സ്ഥിരീകരണവും നൽകിക്കൊണ്ട് ഉള്ളടക്ക സൃഷ്ടി ഉപകരണങ്ങൾ, വെബ് ബ്രൗസറുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലേക്ക് സിന്ത്ഐഡി നേരിട്ട് യോജിപ്പിക്കു ന്നത് നമുക്ക് കാണാൻ കഴിയും. സിന്ത്‌ഐഡി ഉപയോഗിച്ച് 10 ബില്യണിലധികം ഉള്ളടക്കങ്ങൾ ഇതിനകം വാ ട്ടർമാർക്ക് പതിപ്പിച്ചു കഴിഞ്ഞു. സിന്ത്‌ഐഡി സാങ്കേ തിക വിദ്യ നിലവിൽ വന്നതോടെ, തെറ്റായ വിവരങ്ങളും തെറ്റായ വിതരണവും കുറയ്ക്ക്കാൻ കഴിയുമെന്ന് പ്രതീഷിക്കാം

