വായ്പ മൊറട്ടോറിയം തിങ്കളാഴ്ച്ച അവസാനിക്കും. ഓഗസ്റ്റ് 31ന് അവസാനിച്ച ശേഷം റിസര്‍വ് ബാങ്ക് വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ പശ്ചാത്തലത്തില്‍ വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു താല്‍ക്കാലിക പരിഹാരമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മൊറട്ടോറിയം സമയപരിധിക്കപ്പുറത്തേക്ക് നീട്ടുന്നതില്‍ ബാങ്കുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
പണമടയ്ക്കാന്‍ കഴിവുള്ള ചില വായ്പക്കാര്‍ ഇളവ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ മൊറട്ടോറിയം നീട്ടരുതെന്നും പ്രമുഖ ബാങ്കര്‍മാരായ ഹൌസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദീപക് പരേഖ്, എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക് എന്നിവര്‍ പറഞ്ഞിരുന്നു.
വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനും കൊവിഡ് -19 മഹാമാരി ബാധിച്ച ബിസിനസുകള്‍ക്കും താങ്ങായുമാണ് മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് വായ്പ മൊറട്ടോറിയം അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, പകുതിയോളം ഉപഭോക്താക്കളും ബാങ്ക് വായ്പകളില്‍ ആനുകൂല്യങ്ങള്‍ നേടി. മെയ് 31 ന് അവസാനിക്കുന്ന തരത്തില്‍ മൂന്ന് മാസത്തേക്കാണ് സെന്‍ട്രല്‍ ബാങ്ക് ആദ്യം മൊറട്ടോറിയം അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ആഗസ്റ്റ് അവസാനം വരെ നീട്ടി.
പിന്നീട്, കോര്‍പ്പറേറ്റ്, റീട്ടെയില്‍ വായ്പക്കാര്‍ക്ക് റിസര്‍വ് ബാങ്ക് കടം തിരിച്ചുപിടിക്കാന്‍ അനുമതി നല്‍കി. വായ്പ നല്‍കുന്നവര്‍ക്ക് തിരിച്ചടവ് കാലാവധി പരമാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ കഴിയും. ഇത് കൊവിഡ് -19 കാരന്‍ം തൊഴിലില്ലാത്തവരായിത്തീര്‍ന്ന നിരവധിയാളുകള്‍ക്ക് വിശ്രമം അനുവദിക്കുകയും നിലവിലുള്ള കടം തിരിച്ചടയ്ക്കാനുള്ള അവരുടെ കഴിവ് കുറയ്ക്കുകയും ചെയ്യും.

