ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ഇന്ന് ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ജനറല്‍ അസംബ്ലി വെര്‍ച്വല്‍ ആയാണ് നടത്തുന്നത്.
അതേസമയം ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. കാഷ്മീർ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻ വിമർശിച്ചപ്പോഴായിരുന്നു പ്രതിഷേധം.
ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോയാണ് ഇറങ്ങിപ്പോയത്. കാഷ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്നമെന്നും ഇന്ത്യ സഭയിൽ ഉന്നയിച്ചു

