ഡല്‍ഹി : ഹാഥ്റസില്‍ പോലീസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന പരാതിയുമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബത്തിന് സുരക്ഷ കൂട്ടുകയാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം ചുമത്തിയത് യുപിയിലെ കിരാതവാഴ്ചയ്ക്ക് തെളിവെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
ഹാഥ്റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് വനിതാ എസ്‌ഐമാര്‍, പത്ത് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുടെ സംഘത്തെക്കൂടി ഇന്ന് നിയോഗിച്ചു. ഹാഥ്റസ് ജില്ലയുടെ സുരക്ഷയുടെ പ്രത്യേക മേല്‍നോട്ടം ഒരു എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കി.

