ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് 54 ലക്ഷം രൂപ പിടിച്ചെടുത്തു

തിരുവല്ല ; ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപകനും ബിഷപ്പുമായ കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിശദമായ പരിശോധനയില്‍ 54 ലക്ഷം രൂപ കാറിന്റെ ഡിക്കിയില്‍ നിന്നും കണ്ടെത്തി. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നു രാവിലെ ഏഴു മുതലാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാനത്തെ റെയ്ഡ് തുടങ്ങിയത്.

വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കെ പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്‌, ഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച്‌ വിദേശ രാജ്യങ്ങളില്‍ നിന്നും പണം അധികമായി സംഭാവനയായി സ്വീകരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്

Leave a Reply