കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്റെ 15 ശതമാനമായ 1,827.8 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. 12,185 കോടി രൂപയുടേതാണ് പാക്കേജ്.
ഇതിൽ 26.8 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. കൂടുതൽ തുക നൽകിയിരിക്കുന്നത് ഉത്തർപ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. ബിഹാറിന് 154 കോടിയും രാജസ്ഥാന് 132 കോടിയും മധ്യപ്രദേശിന് 131 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേർക്ക് രോഗം സ്ഥിരീകരിച്ചു. 593 പേർ കൊവിഡ് ബാധിച്ചു മരിച്ചു.

