ആരോഗ്യമന്ത്രിക്കൊപ്പം വോഗിന്റെ പട്ടികയില്‍ ഇടം നേടി മറ്റൊരു മലയാളി സ്ത്രീ

കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നേഴ്സായ രേഷ്മ മോഹന്‍ദാസാണ് ആരോഗ്യമന്ത്രിക്കൊപ്പം വോഗിന്റെ പട്ടികയില്‍ ഇടം നേടിയ മറ്റൊരാള്‍. കൊവിഡ് രോഗം ബാധിച്ച്‌ രോഗം ഭേദമായ ശേഷം ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തിയ രേഷ്മയുടെ കര്‍ത്തവ്യബോധത്തെ മാസിക അതിന്റെ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗികളെ പരിപാലിക്കാനും അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി രോഗം ഭേദമാക്കാനും സദാ ചികിത്സകരുടെ കൂടെ നിന്നയാളാണ് രേഷ്മയെന്നും ലേഖനത്തില്‍ പറയുന്നു. ഒപ്പം, കേരളത്തിന്റെ ആരോഗ്യസംവിധാനത്തില്‍ പൂര്‍ണമായ വിശ്വാസമുള്ളയാളാണ് ഈ നേഴ്‌സെന്നും വോഗ് ഇന്ത്യാ ആര്‍ട്ടിക്കിള്‍ വിശദീകരിക്കുന്നു. പ്രിയങ്ക ചോപ്ര, വിദ്യ ബാലന്‍ എന്നിവരാണ് മലയാളീ ബന്ധമുള്ള പട്ടികയിലെ മറ്റ് രണ്ടുപേര്‍.

 ‘വിമെന്‍ ഒഫ് ദി ഇയര്‍’ പട്ടികയില്‍ ഇടം നേടിയ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ അളവറ്റ പ്രശംസയും അഭിനന്ദനങ്ങളുമാണ് തേടിയെത്തുന്നത്. സോഷ്യല്‍ മീഡിയയും മാദ്ധ്യമങ്ങളും ആരോഗ്യമന്ത്രിയുടെ ഈ വിജയം ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും പട്ടികയില്‍ ഇടം നേടിയ മറ്റൊരു മലയാളി സ്ത്രീയെ പ്രശംസിക്കാന്‍ നാം മറന്നുപോകുന്നു എന്നതാണ് വാസ്തവം.

Leave a Reply