ഫ്രാൻസിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടും.
സെൻട്രൽ സിനഗോഗിനടുത്താണ് ആക്രമണമുണ്ടായതെങ്കിലും അക്രമികളുടെ ലക്ഷ്യമെന്തെന്നു സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.