ഇടുക്കി വലിയതോവളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയ്ക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് ഭക്തി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പണ സംബന്ധമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി
- ലണ്ടനിൽ കർഷക സമരത്തെ പിന്തുണച്ച് ആയിരങ്ങൾ തെരുവിൽ; കൂട്ട അറസ്റ്റ്
- ഇന്ധന വില ഇന്നും കൂടി,രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന വില

