തിരുവനന്തപുരം: കൊവിഡ് രൂക്ഷമായില്ലെങ്കില്‍ സംസ്ഥാനത്ത് ജനുവരിയോടെ സ്കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. അന്‍പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്.. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. അതേസമയം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കൊവിഡിനെ തുടര്‍ന്ന് ആറുമാസമായി സംസ്ഥാനത്ത് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അണ്‍ലോക്കിന്റെ ഭാഗമായി സ്കൂളുകള്‍ തുറക്കുന്ന സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും കൊവിഡ് രോഗബാധ ശമിക്കാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ ഇത് നടപ്പാക്കിയിരുന്നില്ല.
സ്കൂളുകള്‍ തുറക്കാന്‍ ഐ,സി.എസ്..ഇ സ്കൂള്‍ മാനേജ്മെന്റുകളും നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു..

