കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു

കാസര്‍കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് പിന്‍വലിച്ചിരിക്കുകയാണ്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുളള നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഇളവ് ഏര്‍പ്പെടുത്തിയത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക നിലപാടില്‍ അയവ് വരുത്തിയത്.

കേരളത്തില്‍ കൊവിഡ് വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്ബെടുത്ത ആര്‍ ടിപി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കര്‍ണാടകയുടെ നിലപാട്.

തിങ്കളാഴ്‌ച മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനം പ്രതിഷേധവും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ചൊവാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.എന്നാല്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന നിലപാടാണ് കര്‍ണാടക ഇന്ന് സ്വീകരിച്ചത്.

Leave a Reply