ബ്രിട്ടനിൽ നിന്നെത്തിയ 8 പേർക്ക് കോവിഡ്; കേരളത്തിലും ചെറിയ ജനിതകമാറ്റം: മന്ത്രി

ബ്രിട്ടനിൽ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസിറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതൽ പരിശോധനയ്ക്ക് പുണയിലേക് അയച്ചു.

വളരെ വേഗത്തിൽ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പുണെയിൽനിന്നുള്ള റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകു എന്നും മന്ത്രി പറഞ്ഞു. നാല് വിമാനത്താവളങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പരിശോധ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും കൊറോണ വൈറസിന് ചെറിയ തോതിൽ ജനിതകമാറ്റം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു ഗവേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply