മറഡോണക്ക് വിട, സംസ്കാര ചടങ്ങുകള്‍ അവസാനിച്ചു

ബ്യൂണസ് ഐറിസ് : ഇതിഹാസ ഫുട്ബോള്‍ താരം ഡിയേഗോ മറഡോണയുടെ സംസ്കാര ചടങ്ങുകള്‍ അവസാനിച്ചു മാതാപിതാക്കന്മാരെ അടക്കം ചെയ്തിരിക്കുന്ന ബെല്ല വിസ്ത ശ്മശാനത്തില്‍ ആണ് അദ്ദേഹത്തെയും സംസ്കരിച്ചത്.

അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ തങ്ങളുടെ ഇതിഹാസ താരത്തെ കാണാന്‍ എത്തിയത് ആയിരങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. ഇതിനിടെ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

തലച്ചോറിലെ ശസ്ത്രക്രിയയ്ക്കുശേഷം

വിശ്രമിക്കുകയായിരുന്ന മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ 2-1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് എക്കാലവും വിസ്മയമാണ്.

Leave a Reply