പാരാദ്വീപ്: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറി. ഇത് ഇന്ന് യാസ് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.ഒഡീഷ, ബംഗാള്‍ തീരത്തേക്കാണ് യാസ് നീങ്ങുന്നത്.
ഒഡീഷയിലും, പശ്ചിമ ബംഗാളിലും, അന്തമാന്‍ തീരത്തും കനത്ത മഴയാണ്. ജാര്‍ഖണ്ഡ്, ബീഹാര്‍ ,അസം എന്നീ സംസ്ഥാനങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടല്‍ക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും നാല് ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്.

