കുഴൽപ്പണ കേസ് നിലപാടറിയിക്കാൻ ഈ ഡി ഒരാഴ്ച്ച സമയം തേടി

കൊച്ചി > ബിജെപി നേതാക്കള് ഉള്പ്പെട്ട കുഴല്പ്പണ തട്ടിപ്പു കേസില് നിലപാടറിയിക്കുന്നതിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില് സാവകാശം തേടി. ഒരാഴ്ച സമയം വേണമെന്ന് എന്ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. കുഴല്പ്പണ ഇടപാടില് അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജതാദള് ദേശീയ പ്രസിഡന്റ് സലീം മടവൂര് സമര്പ്പിച്ച ഹര്ജിയാണ് ജസ്റ്റീസ് മേരി ജോസഫ് പരിഗണിച്ചത്.

കള്ളപ്പണം വെളുപ്പിക്കല് നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില് എന്ഫോഴ്സ്മെന്റ് നടപടിയെടുക്കുന്നില്ലന്ന് കാണിച്ചാണ് ഹര്ജി. നിയമ സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തൃശൂര് കൊടകരയില് കാര് അപകടം സൃഷ്ടിച്ച്‌ പണം തട്ടിയെന്നാണ് കേസ്.