വാക്സിൻ എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി;ആവശ്യം ശക്തമാക്കി ഇന്ത്യ

കൊവിഷീല്‍ഡും കൊവാക്സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.

അനുമതി നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. കൊവിഷീല്‍ഡ് അസ്ട്രാസ്നൈക്ക വഴി യൂറോപ്യന്‍ യൂണിയന്‍ അനുമതി തേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ നിലപാട്.