കാർഷിക പ്രക്ഷോഭം,കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് യോഗം നടക്കുക. 11.30 ന് യോഗം ആരംഭിക്കും. കര്‍ഷക പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ യോഗം ചേരുന്നത്.

ഡിസംബര്‍ ഒമ്ബതിന് ചേര്‍ന്ന അവസാന യോഗത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് അനുമതി നല്‍കിയിരുന്നു.

രണ്ട് വര്‍ഷത്തേക്ക് തൊഴിലുടമയുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 58.5 ലക്ഷം ജീവനക്കാര്‍ക്ക് പദ്ധതിയിലൂടെ ഗുണം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply