പിന്‍വാതില്‍ നിയമനം ; പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിച്ചു

പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം അവസാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ നികത്തുമെന്ന സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി എ കെ ബാലനുമായി ഇതുസംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.
എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികളാണ് സമരം അവസാനിപ്പിച്ചത്.

ജോലിസമയം ക്രമീകരിക്കാന്‍ ചര്‍ച്ചയായി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ നികത്തും. നൈറ്റ് വാച്ച്‌മാന്‍ തസ്തികയില്‍ ഇനിമുതല്‍ 8 മണിക്കൂര്‍ ക്രമീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായി സമരക്കാര്‍ വ്യക്തമാക്കി.

Leave a Reply