ലഖിംപൂർ കർഷകക്കൊല: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും

ന്യൂഡല്‍ഹി: ലഖിംപൂര്‍ കര്‍ഷകകൊലപാതകത്തില്‍ നീതി തേടി രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും.

രാവിലെ 11.30 നാണ് കൂടിക്കാഴ്ച. ഒക്ടോബര്‍ 10നാണ് പ്രസിഡന്‍റിനെ കാണാന്‍ അനുമതി തേടി കോണ്‍ഗ്രസ് നിവേദനം നല്‍കിയത്.

രാഹുലിന് പുറമേ ആറ്‌ നേതാക്കള്‍ നേതാക്കളാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സംഘത്തിലുള്ളത്. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, എ.കെ. ആന്‍റണി, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന സംഘം നടപടി ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കും.

ഇതിനിടെ, ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. അതേസമയം, പ്രതിഷേധങ്ങള്‍ക്കിടയിലും അജയ് മിശ്ര സ്ഥാനത്ത് തുടരുകയാണ്