ഡോ. റോസ് മേരി ടോം കൺസൾട്ടന്റ് പീഡിയാട്രീഷൻ സെന്റ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പന
” ഡോക്ടറെ ഞങ്ങളുടെ കുട്ടിക്ക് ക്ലാസ്സില്‍ തീരെ ശ്രദ്ധയില്ല”ക്ലാസ് എടുക്കുമ്പോള്‍ ക്ലാസ്സിലൂടെ അവന്‍ ഓടി നടക്കും”സ്പ്രിങ് പിടിപ്പിച്ചത് പോലെയാണ് അവന്‍ പെരുമാറുന്നത്, ഒരിടത്തും അവന്‍ അടങ്ങിയിരിക്കില്ല’.ഇന്ന് ഒ.പി യിലെത്തുന്ന പല മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ കുറിച്ചുള്ള പരാതികളാണ്. ഇത്തരം പരാതികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണവും കൂടി വരികയാണ്.ഇവ കുഞ്ഞിന്‍റെ പെരുമാറ്റ വൈകല്യമോ പഠനവൈകല്യമോ ഹൈപ്പെറാക്ടിവിറ്റി ഡിസോര്‍ഡറോ ആകാം. അതിനാല്‍ ശരിയായ സമയത്ത് ഡോക്ടറെ കാണിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.എന്താണ് ADHD ?അഞ്ചു മുതല്‍ 8% വരെ സ്കൂള്‍ കുട്ടികളില്‍ADHD കാണപ്പെടുന്നുണ്ട്.മൂന്നുവയസ്സു മുതല്‍ തുടങ്ങുമെങ്കിലും സ്കൂളില്‍ പോയി തുടങ്ങുമ്പോഴാണ് ശ്രദ്ധിക്കുന്നത് adhd യെ മൂന്നായി തിരിക്കാം.
1. അമിത വികൃതി
– ക്ലാസിലോ വീട്ടിലോ തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയാതെ ഓടി നടക്കുക.
– എപ്പോഴും അസ്വസ്ഥനായിരിക്കുക.
– തുടര്‍ച്ചയായി അലക്ഷ്യസ്വഭാവമുള്ള ശരീര ചലനങ്ങള്‍ കാണിക്കുക.- എപ്പോഴും ബഹള സ്വഭാവം കാണിക്കുക.
– വളരെ ഉയരത്തില്‍ നിന്നും താഴേക്ക് ചാടുക.
2. ശ്രദ്ധക്കുറവ് തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറുക.
– സ്വന്തമായി ആസൂത്രണം ചെയ്ത് ജോലി ചെയ്യാന്‍ കഴിയാതെ ഇരിക്കുക.
– പേന, പെന്‍സില്‍ തുടങ്ങിയവ സ്ഥിരമായി മറന്നുപോവുക.
– മാതാപിതാക്കളും അധ്യാപകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുക.
– ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കാതെ ഇടയ്ക്കു വച്ച് നിര്‍ത്തുക.
– പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും അശ്രദ്ധ മൂലം സ്ഥിരമായി തെറ്റുകള്‍ വരുത്തുക.
3. എടുത്തുചാട്ടം
– ചോദ്യം കേട്ട് തീരും മുന്‍പ് ഉത്തരം വിളിച്ചു പറയുക.
– ക്യൂവില്‍ കാത്തുനില്‍ക്കാന്‍ സാധിക്കാതെ വരിക.
– മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ ഇടയ്ക്കു കയറി സംസാരിക്കുക.
– ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക. പല കുട്ടികളിലും മുകളില്‍ പറഞ്ഞിരിക്കുന്ന പല ലക്ഷണങ്ങളില്‍ പലതും കാണപ്പെടാം എന്നാല്‍ രണ്ടു സ്ഥലങ്ങളില്‍ എങ്കിലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ അഉഒഉ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് സ്കൂളിലും വീട്ടിലും.ADHD യുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. ഇത്തരം കുഞ്ഞുങ്ങളില്‍ അധ്യാപകര്‍ എന്തൊക്കെ ശ്രദ്ധിക്കണം –
– കുട്ടികളെ അധ്യാപകരുടെ അടുത്ത് മുന്‍ നിരയില്‍ ഇരുത്തുക .
– അധ്യാപനത്തിലെ വൈവിധ്യം – പരമ്പരാഗതമായുള്ള പ്രഭാഷണ രീതിയിലുള്ള അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. അധ്യാപനത്തില്‍ പലപല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുക.
– അടങ്ങിയിരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ഇവര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഇടവേളകള്‍ അനുവദിക്കുക. ഉദാഹരണത്തിന് ഇത്തരം കുഞ്ഞുങ്ങളെ ക്ലാസ്സ് ലീഡര്‍മാരായി നിയോഗിക്കാം.നല്ല പെരുമാറ്റത്തിന് പ്രതിഫലം നല്‍കുക വഴി പോസിറ്റീവ് സ്വഭാവങ്ങള്‍ പഠിക്കാന്‍ കുഞ്ഞിനെ സഹായിക്കും .കുഞ്ഞിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക
-ഒരേസമയം പല നിര്‍ദ്ദേശങ്ങള്‍ നല്‍കി പാലിക്കാന്‍ ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. മാതാപിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍- കൃത്യമായ ദിനചര്യകള്‍ പിന്തുടരുക.- സമീകൃത പോഷകാഹാരം, ചിട്ടയായ വ്യായാമം, മതിയായി ഉറക്കം എന്നിവ ഉറപ്പാക്കുക .
– സ്ക്രീന്‍ സമയം നിയന്ത്രിക്കുക.- അധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്തുക
– കുട്ടിയുടെ പ്രശ്നങ്ങള്‍, ബലഹീനതകള്‍, പുരോഗതി എന്നിവ കൃത്യമായി ചര്‍ച്ച ചെയ്യുക.- കുഞ്ഞുമായി സംസാരിക്കുമ്പോള്‍ അവന്‍റെ കണ്ണില്‍ തന്നെ നോക്കി സംസാരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
– അവന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുക.
– കുട്ടികളോട് അല്പം കൂടുതല്‍ സ്നേഹവും അടുപ്പവും കാണിക്കുക.- ധാരാളം സമയം അവനോടൊപ്പം ചെലവഴിക്കുക.
– അവനിലെ വ്യക്തിയെ അംഗീകരിക്കുക വഴി ആത്മാഭിമാനം അച്ചടക്കവും വളര്‍ത്തുവാന്‍ സഹായിക്കും .
– ചെറിയ വിജയങ്ങളും അഭിനന്ദനങ്ങളും ഏറെ ഗുണം ചെയ്യും.

