ഡോ. സി. ഷാലു കോയിക്കര ഹോളി ഫാമിലി ഹോസ്‌പിറ്റൽ, മുതലക്കോടം
വൈകാരിക നിയന്ത്രണത്തിനുള്ള (Emo-tional regulation) നിങ്ങളുടെ കഴിവിനെ പരിശോധിച്ചു നോക്കുക.
1.എനിക്കു ക്ഷമയില്ല.
2. എനിക്കു കോപം നിയന്ത്രിക്കാനാകുന്നില്ല.
3. ഞാൻ പലപ്പോഴും ആലോചിക്കാതെയാണ് കാര്യങ്ങൾ പറഞ്ഞു പോകുന്നത്.
4. എവിടെയും അവസാനവാക്ക് എൻ്റേതായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
5. എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭിച്ചാൽ എനിക്കതുടനെ ആരോടെങ്കിലും പറയാം.
6. ഏതു കാര്യത്തിലും എൻ്റെ അഭിപ്രായം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
7. ഏതെങ്കിലും ഗ്രൂപ്പിൽ എൻ്റേതായ ആഭിപ്രായങ്ങൾ തുറന്നു പറയണമെന്ന് എത്ര ആഗ്രഹിച്ചാലും എനിക്കതു സാധിക്കാറില്ല.
8. എൻ്റെ മനസ്സിലുള്ളതു തുറന്നു പറയാൻ എനിക്കിഷ്ടമാണ്.
9. മറ്റുള്ളവർ വാദപ്രതിവാദം നടത്തുന്നതു കേട്ടാൽ ഞാൻ അസ്വസ്ഥനാകും.
10. നിസ്സാരകാര്യങ്ങൾക്കുപോലും ഞാൻ ശക്തമായി പ്രതികരിച്ചു പോകും.
വൈകാരിക നിയന്ത്രണമെന്നാൽ വികാരങ്ങളുടെ തള്ളലനുസരിച്ച് നീങ്ങാതെ അവയുടെ ഗതി മനസ്സിലാക്കി. വേണ്ട വഴിക്കു നയിക്കുക, അല്ലെങ്കിൽ അവയെ മനസ്സിലാക്കി കൈകാര്യം ചെയ്യുക എന്നൊക്കെയാണർത്ഥം എന്തു വിലകൊടുത്തും പ്രീതിപ്പെടുത്താൻ മാത്രം വികാരങ്ങൾ ക്രൂരരല്ല. അവയെ നിയന്ത്രിക്കാൻ ഏറെ മാർഗ്ഗങ്ങളുണ്ട്. ചിന്തകളിൽ മാറ്റം വരുത്തുകയെന്നത് അവയിലൊന്നാണ്. “ഇപ്പോൾതന്നെ ഇതിൽനിന്നു സ്വതന്ത്രയാകണം എന്നതിനുപകരം ഇപ്പോൾ ഇതിന്റെ ആവശ്യമുണ്ടോ? ഈ വൈകാരിക സ്ഫോടനം അനുവദിച്ചാൽ അതിന്റെ അനന്തരഫലം എന്തായിരിക്കും? പെട്ടെന്നുള്ള വൈകാരിക ചാരിതാർത്ഥ്യം മാറ്റിവെയ്ക്കാൻ (Delaying immediate gratification) സാധിച്ചാൽ ഒരുവനു തന്റെമേലുള്ള വിജയമായിരിക്കും അത്.വൈകാരിക നിയന്ത്രണമെന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് മാന്യമായ വിധത്തിൽ പ്രവർത്തിക്കത്തക്കരീതിയിൽ വികാരങ്ങള കൈകാര്യം ചെയ്യുകയെന്നാണർത്ഥം. ഏതെങ്കിലും വിധത്തിലുള്ള സ്വതന്ത്രമാക്കത്തക്കരീതിയിലുള്ള വ്യത്യസ്‌തമായ കാഴ്‌ചപ്പാട് സ്വീകരിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കും. ഇതു സാധിക്കാതെ വന്നാൽ സുഖകരമല്ലാത്ത വികാരങ്ങളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വരും. ചില വ്യക്തികളെ സംബന്ധിച്ച് വൈകാരികമായ ഏതു പ്രശ്‌നത്തിൽനിന്നും അവർ വളരെ വേഗത്തിൽ പുറത്തുവരും. വൈകാരിക നിയന്ത്രണം പാലിക്കുന്നവർക്കു അവരുടെ ജോലിയിൽ ശ്രദ്ധ ചെലുത്തുന്നതു അനായാസകരമായ ഒന്നായിരിക്കും. വൈകാരിക നിയന്ത്രണമില്ലാത്തവരാകട്ടെ വ്യക്തിപരവും കുടുംബപരവുമായ പ്രശനങ്ങൾ സദാവഹിക്കുന്നവരും ഉദ്യോഗസ്ഥലത്തും അതു പങ്കുവയ്ക്കുന്നത് പക്വമായ തീരുമാനങ്ങളെടുക്കുന്നതിന് ആവശ്യമായ ഒന്നാണ്.പ്രശ്‌നങ്ങൾ പോകാനനുവദിക്കുക. (Let go) പ്രശ്നങ്ങളിൽ നിന്നു കുറച്ചു സമയത്തേയ്ക്കെങ്കിലും വിട്ടു നിൽക്കാൻ ഒരുവന്റെ മനസ്സിനു കഴിയുന്നില്ലെങ്കിൽ അവയ്ക്കു പരിഹാരം കാണുന്നതിനുള്ള തെളിവ് അവനു ലഭിക്കയില്ല. നേരെ മറിച്ച് പ്രശ്‌നങ്ങളെയും മാറ്റി വച്ചിട്ട് സ്വന്തം മനസ്സിനെ ശാന്തമാക്കുന്നെങ്കിൽ അതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ പ്രശ്‌നത്തിനു പരിഹാരമുണ്ടായെന്നിരിക്കും.എല്ലാ കാര്യങ്ങളും ഒരുമിച്ചു ചെയ്യാതെ മുൻതൂക്കമനുസരിച്ചു (prioritize) അവ നിർവ്വഹിക്കാൻ ശ്രദ്ധിക്കുക. ഒരു സമയത്ത് പല കാര്യങ്ങൾ ചെയ്യുന്നത് മനസ്സിനു ഏറെസമ്മർദ്ദമുണ്ടാക്കുകയും ഒന്നും ഭംഗിയായി നിർവഹിക്കാൻ സാധിക്കാതെവരുകയും ചെയ്യും.അടുത്തനാളിലുണ്ടായ ഒരു പ്രശ്‌നത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കുക. ഏതു രീതിയിലാണ് നിങ്ങളതു കൈകാര്യം ചെയ്തത്? അല്‌പസമയത്തേയ്ക്കെങ്കിലും അതിൽനിന്നു വിട്ടുനിൽക്കാൻ നിങ്ങൾക്കു സാധിച്ചോ?ഏറെ കാര്യങ്ങൾ ചെയ്യേണ്ടതായി വരുമ്പോൾ നിങ്ങൾ എപ്രകാരമാണ് അതു നിർവ്വഹിക്കുന്നത്? മുൻതൂക്കമനുസരിച്ച് ക്രമപ്പെടുത്തിയശേഷമായിരിക്കുമോ?വൈകാരിക നിയന്ത്രണത്തിൻ്റെ മൂന്നാമത്തെഘടകമെന്നത് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അക്രമാസക്തമാകാതെ സ്‌പഷ്ടമായി (Assertive) സംസാരിക്കുകയെന്നതാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? ദൃഢപ്രസ്താവരീതിയിലുള്ള (Asssertive) ആശയവിനിമയത്തിൽ ഒരുവൻ തൻ്റെ ചിന്തകളും വികാരങ്ങളും വിശ്വാസങ്ങളും നേരായതും സത്യസന്ധവുമായ രീതിയിൽ പങ്കുവയ്ക്കുന്നതോടൊപ്പം ഇതവന്റെ ചിന്തകളേയും വികാരങ്ങളേയും മാനിയ്ക്കുകയും ചെയ്യുന്നു. എന്നാൽ അക്രമാസക്തമായ (aggressive) ആശയവിനിമയത്തിൽ സ്വന്തം ആശയങ്ങളും വികാരങ്ങളുമൊക്കെ പങ്കുവെയ്ക്കുന്നതോടൊപ്പം ഇതരവ്യക്തിയെ ചെറുതാക്കുകയും എളിമപ്പെടുത്തുകയും ചെയ്യുന്നു.ദൃഢപ്രസ്താവരീതിയിലല്ലാതെ ആശയവിനിമയത്തിൽ ചിന്തകളും വികാരങ്ങളും ഋജുവായി പ്രകടിപ്പിക്കാത്തതുകൊണ്ട് മറ്റുള്ളവർക്ക് അത് മനസ്സിലാക്കാൻ ആയാസകരമായിരിക്കും. പലർക്കും അസർട്ടീവ് ആയി പെരു മാറാൻ സാധിക്കാറില്ല, കാരണം അധികാരികളുടെ പക്കൽനിന്നു തിരിച്ചടി ഉണ്ടായേക്കാമെന്ന ഭയവും താഴ്ന്ന നിലയിലുള്ള സ്വയം മതിപ്പും മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുള്ള ആഗ്രഹവും അവനെ അതിൽനിന്നു പിന്തിരിപ്പിക്കുന്നു.എന്നാൽ വൈകാരിക ബുദ്ധി നേടണമെങ്കിൽ ദൃഢ പ്രസ്താവ രീതിയിലുള്ള ആശയവിനിമയം ശീലിച്ചേ പറ്റൂ.നിങ്ങൾ ഏതു വിധത്തിലുള്ള ആശയവിനിമയ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്? അസർട്ടീവ് ആയതല്ലെങ്കിൽ എന്താണ് നിങ്ങളെ അതിന് തടസ്സപ്പെടുത്തുന്നത്.അയവുള്ളവരായിരിക്കുക (flexible) യെന്നതാണ് അടുത്ത ഘടകം മയമുള്ള വസ്‌തുക്കളേക്കാൾ കാഠിന്യമുള്ള ചില വസ്തുക്കൾ പെട്ടെന്നു പൊട്ടുന്നതുപോലെയാണ് അയവില്ലാത്ത കാഴ്ച്‌ചപ്പാടുകളും പെരുമാറ്റരീതികളും വ്യക്തിക്ക് വൈകാരിക ക്ലേശങ്ങൾ സൃഷ്ടിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിലായിരുന്നു കൊണ്ട് സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കുകയെന്നത് തീർത്തും അസാദ്ധ്യമായിരിക്കും. കാരണം ഒരുവൻ ആയിരിക്കുന്ന സാഹചര്യങ്ങൾ അയാളുടെ ആശയങ്ങളും അഭിപ്രായങ്ങളുമായി ഒരു വിധത്തിലും ചേർന്നു പോകുന്നില്ലെങ്കിൽ അയാളുടെ ആശയങ്ങളും കാഴ്‌ചപ്പാടുകളുമായി മുന്നോട്ടു പോകുകയെന്നത് ഏറെ ക്ലേശകരമായിത്തീരുകയും വൈകാരികമായി ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുകയും ചെയ്യും. താൻ ആയിരിക്കുന്ന സാഹചര്യത്തെ അംഗീകരിക്കുകയെന്നതായിരിക്കും കരണീയമായിട്ടുള്ളത്.തന്റെ കാഴ്ച്ചപ്പാടുകൾ അംഗീകരിക്കപ്പെടുന്നതിനു വേണ്ടി സമ്മർദ്ദം ചെലുത്തുന്നത് കൂടുതൽ ഇച്ഛാഭംഗങ്ങൾക്കിടയാക്കുകയേ ഉള്ളു. സ്വന്തം ലക്ഷ്യങ്ങളും അവ നേടിയെടുക്കുന്നതിനുപയോഗിക്കുന്ന മാർഗ്ഗങ്ങളും പുനഃപരിശോധിക്കുന്നത് ആവശ്യമായിരിക്കും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അതേ സംവിധാനങ്ങൾ തന്നെ കഠിനതരമാക്കുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമുണ്ടാകില്ല. നിസ്സാരകാര്യങ്ങൾ പോലും താൻ ആഗ്രഹിക്കുന്നതുപോലെയും തീരുമാനിക്കുന്നതുപോലെയും നടക്കണം എന്നു ശഠിക്കുന്ന ഒരുവനെ സംബന്ധിച്ചു മറിച്ചു സംഭവിക്കുന്നതു ഏറെ വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കും. അങ്ങനെയുള്ള സാഹച ര്യങ്ങളിൽ കുറച്ചു കൂടി അനായാസമായി നീങ്ങുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു മുഴുവൻ ചിന്തിക്കുന്നതു നന്നായിരിക്കും.

