അറബിക്കടലിൽ ന്യൂനമർദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.

കേരളത്തിൽ ഇന്ന് വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ സീസണിലെ ഒൻപതാമത് ന്യുനമർദമാണിത്.
ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ട്.

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. രണ്ടുദിവസം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

സെപ്റ്റംബർ 6 മുതൽ 8 വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സെപ്റ്റംബർ 10 വരെ കേരളത്തിൽ ആകെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴ സാധാരാണയിൽ കവിഞ്ഞ മഴ (Above Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു.

സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 17 വരെയുള്ള രണ്ടാമത്തെ ആഴ്ചയിലും കേരളത്തിൽ സാധാരണയേക്കാൾ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Leave a Reply