അജ്ഞാത രോഗം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ പാര്‍ശ്വഫലമല്ല; വാക്സിന്‍ പരീക്ഷണം സുരക്ഷിതമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല

കോവിഡിനെതിരെ ഏറ്റവും കൂടുതൽ പ്രതീക്ഷ നല്‍കുന്ന ഓക്സ്ഫോർഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബ്രിട്ടനിൽ പുനരാരംഭിച്ചു. പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനക അറിയിച്ചു.വാക്സീന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അഥോറിറ്റി യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്.

പരീക്ഷണത്തിൻ്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകരിൽ വാക്‌സിന്‍ കുത്തിവെച്ചതിൽ ഒരാള്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചത് ഇതേ തുടര്‍ന്നാണ് സെപ്റ്റംബർ 9 ന് പരീക്ഷണം തൽക്കാലം നിര്‍ത്തിവെക്കുന്നതായി ഉൽപ്പാദക കമ്പനിയായ അസ്ട്രാസെനക അറിയിച്ചത്.
ഓക്‌സ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയില്‍ വാക്‌സിന്റെ ട്രയല്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവെക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇനി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്.

Leave a Reply