കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേല്‍ ആരോപിച്ച്‌ ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്നാണ് ചൈന

ന്യൂഡല്‍ഹി: കഴിഞ്ഞ ഉഷ്ണകാലത്ത് ഇന്ത്യയില്‍ നിന്നാണ് കോവിഡ് മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് . മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാകാമെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.
ചൈനയുടെ അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും വൈറസ് രൂപാന്തരീകരണം കുറവായതിനാല്‍ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ആകാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. മെയ്, ജൂണ്‍ മാസങ്ങളിലെ രണ്ടാം താപതരംഗത്തിന്റെ സമയത്ത് വൈറസ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിക്കുകയും വളര്‍ച്ച പ്രാപിക്കുകയും പരക്കുകയും ചെയ്തിരിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രബന്ധത്തിലൂടെ വാദിക്കു

ഇതാദ്യമായല്ല ചൈന വൈറസിന്റെ ഉത്ഭവസ്ഥാനം തങ്ങളുടെ രാജ്യത്തുനിന്നല്ല എന്ന് വാദിക്കുന്നത്. വൈറസ് ഉത്ഭവിച്ചത് ഇറ്റലിയില്‍ നിന്നാണെന്ന് മുമ്ബ് ചൈന ഒരു വാദമുന്നയിച്ചിരുന്നു. ചൈനീസ്- യുഎസ് ബന്ധം വഷളായ ഒരു ഘട്ടത്തില്‍ ചൈന യുഎസില്‍ നിന്നാണ് കോവിഡ് രോഗം പരന്നതെന്ന ആരോപണമുന്നയിച്ചത് വിവാദമായിരുന്നു. ഇന്ത്യയാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് വാദിക്കുന്ന പ്രബന്ധം ഇതുവരെ വിവിധ ലോകരാഷ്ട്രങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തിയിട്ടില്ല.

Leave a Reply