ദില്ലി: രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേ ആറ് ഭീകരരെ പിടികൂടി ദില്ലി പൊലീസ്. പാക്കിസ്ഥാനില്‍ പരിശീലനം കിട്ടിയ രണ്ട് ഭീകരര്‍ അടക്കം ആറ് പേരാണ് പിടിയിലായത്.ഇവരില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടിയതായാണ് സൂചന. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിന്‍്റെ സ്പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

