ജപമാല – ഉത്ഭവം, വളര്‍ച്ച
ഒമ്പതാം നൂറ്റാണ്ടിലെ ഐറിഷ് സന്ന്യാസിമാര്‍ തങ്ങളുടെ ആരാധനയുടെ ഭാഗമായി 150 സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥിച്ചിരുന്ന രീതിയാണ് ജപമാലപ്രാര്‍ത്ഥനയുടെ ആദിരൂപം. ആശ്രമപരിസരങ്ങളില്‍ വസിച്ചിരുന്ന വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനാരീതിയുടെ ലാവണ്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും സന്ന്യാസിമാരുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
150 സങ്കീര്‍ത്തനങ്ങള്‍ ഓര്‍മിച്ചിരിക്കാനുള്ള ബുദ്ധിമുട്ടും അച്ചടിച്ച പ്രിന്‍റുകള്‍ ഇല്ലാതിരുന്ന സാഹചര്യവും കണക്കിലെടുത്ത് സങ്കീര്‍ത്തനങ്ങള്‍ക്കുപകരം അവര്‍ 150 സ്വര്‍ഗസ്ഥനായ പിതാവേ ചൊല്ലാന്‍ തുടങ്ങി. പിന്നീട് ഐറിഷ് സന്ന്യാസിമാര്‍ തന്നെ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ ആദ്യഭാഗം അതില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്നത്തെ ജപമാലയുടെ ആദിരൂപം.
വി. ഡൊമിനിക്കിന് ഒരു ദര്‍ശനത്തില്‍ 1214 ല്‍ പരിശുദ്ധ അമ്മ വെളിപ്പെടുത്തിക്കൊടുത്തതാണ് ജപമാല പ്രാര്‍ത്ഥനയെന്ന സജീവമായ ഒരു പാരമ്പര്യമുണ്ട്. 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡൊമിനിക്കന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട അലന്‍ ഡി ലാ റോച്ചേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജപമാല ഭക്തി വ്യാപിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. ജപമാലയിലെ ക്രിസ്തുരഹസ്യ ധ്യാനങ്ങള്‍ ഉള്‍പ്പെടുത്തിയത് കാര്‍ത്തുസ്യന്‍ സന്ന്യാസിയായിരുന്ന ഡൊമിനിക് ഓഫ് പ്രഷ്യയാണ്. അദ്ദേഹം ജപമാലയെ പേരിട്ടത് ക്രിസ്തുജീവിതജപമാലയെന്നാണ്.
1571 ഒക്ടോബറില്‍ നടന്ന ലെപ്പാന്‍റോ യുദ്ധത്തില്‍ തുര്‍ക്കികളുടെ സൈന്യം തോറ്റോടിയത് ജപമാല പ്രാര്‍ത്ഥനയുടെ ശക്തിയിലാണെന്ന് ബോധ്യപ്പെട്ട പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പ യൂറോപ്പിനെ മുഴുവന്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായി ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 7 ജപമാലരാജ്ഞിയുടെ തിരുനാളായി ആഘോഷിക്കുന്നു.
1917-ല്‍ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ജപമാലയില്‍ ഫാത്തിമ പ്രാര്‍ത്ഥന ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. 2002 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജപമാല രഹസ്യങ്ങളില്‍ പ്രകാശത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി നവീകരിച്ചു.
- കുര്‍ബാന കാണാനല്ല പോകേണ്ടത്
- റുവാണ്ടയില്‍ ഉയിര്‍ത്തെഴുന്നേറ്റ രക്തപുഷ്പം – ഇമാകുലീ ഇലിബഗിസ