മണിപ്പൂര്‍ സംഘര്‍ഷം : കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 24 ന് വൈകിട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലാണ്‌ സര്‍വകക്ഷി യോഗം ചേരുക.അഭ്യന്തരമന്ത്രി അമിത് ഷായാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചത്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 50 ദിവസം പിന്നിട്ടിട്ടും സംഘര്‍ഷത്തില്‍ ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാൻ തയ്യാറായത്.