ജിന്‍സ് നല്ലേപ്പറമ്പന്‍
അടുത്തിടെയായി ഒന്നിനു പിറകേ ഒന്നായി വിശ്വാസങ്ങളും ആചാരങ്ങളും തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മാധ്യമവിചാരണയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കുമ്പസാരത്തിനും പൗരോഹിത്യത്തിനും എതിരേ ആരംഭിച്ച് സന്യാസത്തില്‍ വിപ്ലവം കൊളുത്തി ശബരിമലയില്‍ കലാപം വിതച്ച് ചര്‍ച്ച് ആക്ട് എന്ന ചന്ദ്രഹാസമിളക്കി നില്ക്കുന്നു വിശ്വാസത്തിനെതിരായ ഈ പടപ്പുറപ്പാട്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിരീശ്വരപ്രസ്ഥാനങ്ങളും, തീവ്ര ഇടതുപക്ഷ സംഘടനകളും, ഇസ്ലാമിക തീവ്രവാദികളും നവോത്ഥാനത്തിന്റെ മുഖം മൂടിയണിഞ്ഞ് വിശ്വാസത്തിനെതിരായ അക്രമങ്ങള്‍ക്ക് തുടക്കമിടുകയോ, പിന്തുണകൊടുക്കുകയോ, മുതലെടുപ്പു നടത്തുകയോ ചെയ്യുന്നത് കാണാം. ‘മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ കാമ്പയിന് മുതല്‍ ‘ആര്‍പ്പോ ആര്‍ത്തവം’ കാമ്പയിന്വരെയുള്ള ‘നവോത്ഥാന’ പരിപാടികള്‍ നിരീശ്വരവാദ, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശ്വാസികള്‍ക്ക് എതിരായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗങ്ങളാണ്. കന്യാസ്തീ സമരത്തിനു പിന്തുണയുമായി വന്ന തട്ടമിട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ ‘സ്ത്രീശാക്തീകരണത്തിനു’ വേണ്ടി നടത്തപ്പെട്ട സര്‍ക്കാര്‍ സ്പോണ്‍സേഡ് വനിതാമതിലില്‍ പര്‍ദയും മുഖാവരണവും ധരിച്ച് കണ്ണുകള്‍ മാത്രം പുറത്തുകാട്ടി ‘ബ്രാഹ്മണിക്കല്‍ പാട്രിയര്‍ക്കി’ക്ക് എതിരായി പ്ലക്കാര്‍ഡുകളുമായി നില്ക്കുന്ന സ്ത്രീകള്‍വരെ ഇസ്ലാമിക തീവ്രവാദം ഇത്തരം സംഭവങ്ങളെ മുതലെടുക്കുന്നതിന് ഉദാഹരണമാണ്. നവോത്ഥാനത്തിന്റെ അപ്പസ്തോലന്മാരായി സ്വയം വിശേഷിപ്പിക്കുന്ന നിരീശ്വരവാദികള്‍ ഇസ്ലാമിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിശ്ശബ്ദരായിരിക്കുന്നുവെന്നതും ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്നുവെന്നതും തീവ്ര ഇടതുപക്ഷവും തീവ്ര ഇസ്ലാമും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നതിനു തെളിവാണ്.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ആശയപരമായ വാദപ്രതിവാദങ്ങള്‍ ജനാധിപത്യസമൂഹത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും. പരസ്പരം വിമര്‍ശിക്കാനും ഇരുകൂട്ടര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അവഹേളിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് ആരായാലും അംഗീകരിക്കാനാവില്ല. അവിശ്വാസികള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ അവകാശമുള്ളതുപോലെ വിശ്വാസികള്‍ക്ക് വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അവിശ്വാസികള്‍ എങ്ങനെ ജീവിക്കണമെന്നോ അവരുടെ ‘അവിശ്വാസജീവിതം’ എങ്ങനെ ആയിരിക്കണമെന്നോ വിശ്വാസികള്‍ തീരുമാനിക്കാറില്ല. എന്നാല്‍ വിശ്വാസികളുടെ ‘വിശ്വാസജീവിതം’ എങ്ങനെയായിരിക്കണമെന്നോ വിശ്വാസികള്‍ തീരുമാനിക്കാറില്ല. എന്നാല്‍ വിശ്വാസികളുടെ ‘വിശ്വാസജീവിതം’ എങ്ങനെയായിരിക്കണമെന്നും അവരുടെ ആചാരങ്ങള്‍ എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കാന്‍ തങ്ങള്‍ക്കും കൂടി അവകാശം ഉണ്ട് എന്നതാണ് അവിശ്വാസികളുടെ നിലപാട്. പുരോഹിതരുടെ അടുക്കല്‍ സ്ത്രീകള്‍ കുമ്പസാരിക്കാന്‍ പോകരുതെന്നും, സ്ത്രീകളെ സ്ത്രീകള്‍ കുമ്പസാരിപ്പിക്കട്ടെ എന്നും മുദ്രാവാക്യം ഉയര്‍ത്തിയവര്‍ തന്നെയാണ് സ്ത്രീ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമോ എന്നു ചോദ്യം ഉയര്‍ത്തുന്നതും, ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ മലകയറ്റി സായൂജ്യമടയുന്നതും. വിശ്വാസികള്‍ പിന്തുടരുന്ന ആചാരങ്ങളെ അനാചാരങ്ങള്‍ എന്നു മുദ്രകുത്തക്കൊണ്ടും, വിശ്വാസികളെ അശാസ്ത്രീയമായി ചിത്രീകരിച്ചുകൊണ്ടും വിശ്വാസവിരുദ്ധമായ ഒരു ചിന്താഗതി സമൂഹത്തില്‍ പ്രബലമാക്കാനാണ് ചില ഗുഢശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനാകാന്‍ മതമുപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ കേരളത്തിന്റെ നവോത്ഥാനചരിത്രം തങ്ങളുടേതാക്കി മാറ്റാന്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ കീര്‍ത്തി മുഴുവന്‍ ചില പ്രത്യേക ജാതി നേതാക്കള്‍ക്ക് നല്‍കിക്കൊണ്ട് ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന തമസ്കരിക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്.
സഭയുടെ നന്മകളെ അവഗണിക്കുന്നു എന്നുമാത്രമല്ല സഭാംഗങ്ങള്ക്കുണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളെ പര്‍വതീകരിച്ചു കാണിച്ചുകൊണ്ട് സഭയെ അവഹേളിതയാക്കാനുള്ള അപകടകരമായ നീക്കങ്ങളും ചില ഗൂഢകേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. പൂര്‍വികര്‍ കൈമാറി പകര്‍ന്നുനല്‍കിയ വിശ്വാസത്തില്‍ ക്രൈസ്തവസമൂഹം അടിയുറച്ചുനില്ക്കുന്നിടത്തോളം കാലം സഭയുടെ ശക്തി ക്ഷയിപ്പിക്കാനോ തിന്മയുടെയും മരണസംസ്കാരത്തിന്റെയും ആശയങ്ങള്‍ സഭയിലും സഭയ്ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന പൊതുസമൂഹത്തിലും പ്രചരിപ്പിക്കാനോ സാധിക്കില്ല എന്നു മനസ്സിലാക്കിയവര്‍ വിശ്വാസികളെ സഭയില്‍നിന്ന് അകറ്റിക്കൊണ്ട് സഭയുടെ അടിവേരിളക്കാനാണ് ശ്രമിക്കുന്നത്. അതിനായി സഭയ്ക്ക് ധാര്‍മികത നഷ്ടപ്പെട്ടുവെന്നും, അക്രമത്തിന്റെയും അധര്‍മ്മത്തിന്റെയും കൂടാരമായി സഭ മാറിയിരിക്കുന്നുവെന്നും അവര്‍ പ്രചരിപ്പിക്കുന്നു. സഭയെ ശുദ്ധീകരിക്കാനും, സുതാര്യമാക്കാനും എന്ന പേരില്‍ ചില സഭാതനയരെയും അവര്‍ കൂടെകൂട്ടിയിരിക്കുന്നു. സഭ അശുദ്ധമാണെന്നും അതിന്റെ അകത്തളങ്ങള്‍ കറുത്തിരുണ്ടതാണെന്നും ക്രൈസ്തവനാമധാരികളെക്കൊണ്ടുതന്നെ പറയിച്ചാല്‍ പൊതുസമൂഹത്തെ അക്കാര്യം എളുപ്പത്തില്‍ വിശ്വസിപ്പിച്ചെടുക്കാം എന്ന് അവര്‍ കണക്കുകൂട്ടുന്നു. വിവിധ വിഷയങ്ങളില്‍ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും സഭയുടെ ധാര്‍മിക ശബ്ദത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്ത ഇക്കാലയളവിലാണ് നമ്മുടെ നാട്ടില്‍ സ്വവര്‍ഗരതിക്കും, ദയാവധത്തിനും വൈകിയുള്ള അബോര്‍ഷനും നിയമപരമായ സംരക്ഷണം ലഭിക്കുന്ന അനുകൂല സാഹചര്യം ഉണ്ടായത് എന്നും ശ്രദ്ധിക്കുക. സഭാവിദ്വേഷികളില്നിന്നും സ്വയം പ്രതിരോധിക്കാനുള്ള പങ്കപ്പാടിനിടെ ഈ വിഷയങ്ങളെ ഫലപ്രദമായി എതിര്‍ക്കാനും നന്മയുടെ പക്ഷം പിടിച്ചുകൊണ്ട് സമൂഹത്തെ ബോധവത്കരിക്കാനും സഭയ്ക്കു സാധിക്കാതെ പോയി എന്നത് ഖേദകരമാണ്.
അമ്മ നിന്നെ വഴക്കു പറയുന്നത് സ്നേഹമില്ലാഞ്ഞാട്ടാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞു കബളിപ്പിച്ചുകൊണ്ട് ആട്ടിന്‍കുട്ടിയെ പുറത്തിറക്കി കൊന്നുതിന്നാന്‍ കൊതിപൂണ്ട് ശ്രമിക്കുന്ന മുത്തശിക്കഥയിലെ കുറുക്കനെപ്പോലെ സഭയും സഭാധികാരികളും മോശമാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് കുഞ്ഞാടുകളെ കുരുക്കിലാക്കാന്‍ തന്ത്രമൊരുക്കുന്ന സഭാവിരുദ്ധരെ നാം തിരിച്ചറിയണം. വഴിതെറ്റിയ കന്യാസ്ത്രീകളെയും വീണുപോയ വൈദീകരെയുമൊക്കെ അവര്‍ അതിനുകരുവാക്കുന്നുമുണ്ട്. സായിപ്പിന്റെ വേഷമായ കോട്ടും സ്യൂട്ടും ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകന് കന്യാസ്ത്രീകളുടെ വേഷത്തെ പുച്ഛിക്കുകയും കന്യാസ്ത്രീ ചുരിദാര്‍ ഇട്ടാലെന്ത് എന്ന് ചോദ്യമുയര്‍ത്തുകയും ചെയ്യുന്നതിലെ പരിഹാസ്യത തിരിച്ചറിയാന്‍ സാധിക്കണം. നിര്‍ഭാഗ്യവശാല്‍ ഒട്ടേറെപ്പേര്‍ സഭാവിരുദ്ധരുടെ കുതന്ത്രങ്ങളില്പ്പെട്ടു തെറ്റിധരിപ്പിക്കപ്പെടുന്നുണ്ട്. അത്തരക്കാരുടെ തെറ്റിധാരണകള്‍ അകറ്റി അവരെ സഭയുടെ നല്ല സന്താനങ്ങളാക്കുവാന് സഭാ സ്നേഹികള്‍ മൗനം വെടിയണം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സഭയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ മടികാണിച്ചുകൂടാ. എഴുതാന്‍ അറിയുന്നവരെല്ലാം എഴുതുകയും, പറയാന്‍ അറിയുന്നവരെല്ലാം പറയുകയും ചെയ്യണം. ലഭിക്കുന്ന വേദികളിലൊക്കെ സഭയുടെ നാവാകണം സഭാതനയര്‍. തെമ്മാടികളുടെ ആക്രോശങ്ങളല്ല മാന്യന്മാരുടെ നിശബ്ദതയാണ് എവിടെയും അനീതിക്കും അക്രമങ്ങള്‍ക്കും കാരണമായിട്ടുള്ളത് എന്ന് ഓര്‍മിക്കുക (ചമുീഹലീി ‘ഠവല ംീൃഹറ ൗളെളലൃെ മ ഹീേ. ചീേ യലരമൗലെ വേല ്ശീഹലിരല ീള യമറ ുലീുഹല. ആൗേ യലരമൗലെ ീള വേൃ ശെഹലില ീഴ വേല ഴീീറ ുലീുഹല.)
നവോത്ഥാനനായകരായി സ്വയം ചമഞ്ഞ് മതവിശ്വാസങ്ങള്ക്കെതിരേ കലാപമുയര്‍ത്തുന്ന ഇപ്പോളത്തെ നിരീശ്വരവാദികളുടെയും തീവ്രവാദികളുടെയും അജണ്ട മതത്തെ നന്നാക്കല്‍ അല്ല നശിപ്പിക്കലാണെന്ന് നാം തിരിച്ചറിയണം. മുറിവേറ്റ വിശ്വാസികളുടെ വികാരത്തെ കലാപമാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെയും നാം കരുതിയിരിക്കണം. ഭൂരിപക്ഷമായ ദൈവവിശ്വാസികളെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കാനും അതില്‍നിന്ന് നേട്ടം കൊയ്യാനുമുള്ള ചിലരുടെ വക്രബുദ്ധിക്കനുസരിച്ച് ചലിക്കുന്ന പാവകളായി നാം മാറരുത്. സത്യവിശ്വാസത്തെക്കുറിച്ച് പഠിച്ചും, പുതുതലമുറയെ പഠിപ്പിച്ചും വാര്‍ത്തകളില്‍നിന്ന് നെല്ലും പതിരും വേര്‍തിരിച്ച് സത്യം അറിഞ്ഞും മാത്രമേ നമ്മുടെ വിശ്വാസം സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. സഭയുടെ ഞെരുക്കത്തിന്റെ നാളുകളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഒരുമിച്ചുനിന്നുകൊണ്ട് നമുക്ക് അതിജീവിക്കാം.
- ബൈബിൾ ക്വിസ്സ് ഫെബ്രുവരിയിലെ വിജയികൾ
- ചര്‍ച്ച് ബില്‍ കാണാപ്പുറങ്ങള്‍