കൊച്ചി: കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പരിശീലന, പഠന ക്ലാസുകള്‍ തുടങ്ങുന്നത്. ഒപ്പം നിര്‍ത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പുനരാരംഭിക്കും.പഠിപ്പിക്കുമ്ബോള്‍ പരിശീലകനൊപ്പം ഒരു പഠിതാവ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഗ്ലൗസും മാസ്കും നിര്‍ബന്ധമായും ധരിച്ചിരിക്കണം. വാഹനത്തില്‍ എ സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റ്, സീറ്റ് ബെല്‍റ്റ്, സ്റ്റീയറിങ് ഉള്‍പ്പെടെ വാഹനത്തിനുള്ളില്‍ ഓരോ പഠിതാവും ഇറങ്ങിക്കഴിയുമ്ബോള്‍ അണുവിമുക്തമാക്കണം.
- 48 ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍
- കോവിഡ് പ്രതിസന്ധിക്കിടെ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി

