നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ലോകമല്ല ഇന്നത്തേത്. അന്ന് ഒരു കുട്ടിക്ക് മുന്നില്‍ ഡോക്ടറോ എന്‍ജിനീയറോ ആകുക എന്ന രണ്ട് പ്രധാന വഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാലം മാറി. മക്കളുടെ കരിയര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ പുലര്‍ത്തുന്ന പഴയ വാശികള്‍ ഇന്ന് അപകടകരമായേക്കാം. മക്കളുടെ നല്ല ഭാവിക്കായി ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍ പങ്കുവെക്കുന്നു.
ഇഷ്ടങ്ങള്‍ കുട്ടികള്‍ തീരുമാനിക്കട്ടെ
മക്കള്‍ എന്ത് പഠിക്കണം എന്നത് മാതാപിതാക്കള്‍ തീരുമാനിക്കുന്ന കാലം കഴിഞ്ഞു. അവരുടെ താല്പര്യം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ ആഗ്രഹം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ നിങ്ങളില്‍ നിന്ന് അകലാനും പിന്നീട് നിങ്ങള്‍ പറയുന്നത് കേള്‍ക്കാത്ത അവസ്ഥയിലേക്ക് മാറാനും ഇത് കാരണമാകും.
തെറ്റായ പ്രവണതകളുടെ
യഥാര്‍ത്ഥ കാരണം
കുട്ടികള്‍ ക്ലാസ് കട്ട് ചെയ്യുന്നു, മയക്കുമരുന്നിന് അടിമയാകുന്നു അല്ലെങ്കില്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന് പരാതിപ്പെടുന്നതിന് മുമ്പ് മാതാപിതാക്കള്‍ സ്വയം വിലയിരുത്തണം. മാതാപിതാക്കളുമായി നല്ല ബന്ധമില്ലാത്ത കുട്ടികളാണ് പലപ്പോഴും ഇത്തരം തെറ്റായ വഴികളിലേക്ക് തിരിയുന്നത്. അവരോടൊപ്പം സമയം ചിലവഴിക്കാനും അവരെ കേള്‍ക്കാനും തയ്യാറാകുക.
പുതിയ കാലത്തെ കോഴ്‌സുകള്‍
തിരിച്ചറിയുക
പരമ്പരാഗത കോഴ്‌സുകള്‍ക്ക് അപ്പുറം അനന്തമായ സാധ്യതകളാണ് ഇന്നുള്ളത്. റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനാലിസിസ് എന്നിങ്ങനെ തൊഴില്‍ സാധ്യതയുള്ള നിരവധി മേഖലകള്‍ കുട്ടികള്‍ക്ക് മുന്നിലുണ്ട്. ഇത്തരം പുതിയ അറിവുകളെ കുറിച്ച് മാതാപിതാക്കളും ബോധവാന്മാരാകണം.
വായനയിലൂടെ അറിവ് വളര്‍ത്താം
പാഠപുസ്തകങ്ങള്‍ക്ക് പുറത്തുള്ള ലോകത്തെ അറിയാന്‍ വായന അത്യന്താപേക്ഷിതമാണ്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നത് അവരുടെ പൊതുവിജ്ഞാനം (ഏലിലൃമഹ ഗിീംഹലറഴല) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും അവര്‍ക്ക് കരുത്ത് നല്‍കും.
ഭാഷാ നൈപുണ്യം പ്രധാനം
ഇന്നത്തെ കാലത്ത് മികച്ച ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ ആശയവിനിമയ ശേഷി അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്. ഒരു ഇന്റര്‍വ്യൂവില്‍ കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും തുടര്‍ച്ചയായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
ഗണിതശാസ്ത്രവും
യുക്തിചിന്തയും
ഗണിതശാസ്ത്രത്തിലുള്ള അറിവ് കുട്ടികളുടെ വിശകലന ശേഷി വര്‍ദ്ധിപ്പിക്കും. കണക്കിലെ അടിസ്ഥാന വിവരങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത് പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ അവരെ സഹായിക്കും.
ലഹരിയോടും അമിത മൊബൈല്‍
ഉപയോഗത്തോടും ‘നോ’ പറയാം
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ ക്രിയാത്മകതയെ നശിപ്പിക്കും. അതുപോലെ തന്നെ മയക്കുമരുന്ന് പോലുള്ള മാരകമായ വിപത്തുകളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ വീടിനുള്ളില്‍ ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്താന്‍ വ്യായാമവും കളികളും പ്രോത്സാഹിപ്പിക്കുക.
മക്കളെ വളര്‍ത്തുക എന്നതിലുപരി അവരോടൊപ്പം വളരുക എന്നതാണ് ഇന്നത്തെ കാലത്തെ പേരന്റിംഗ്. അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കൂടെ നില്‍ക്കുന്ന ഒരു സുഹൃത്തായി മാതാപിതാക്കള്‍ മാറട്ടെ.
ഋഷിരാജ് സിംഗ്
ഐപിഎസ് (റിട്ട.)

