ദിവ്യകാരുണ്യ സ്വീകരണം എന്തുകൊണ്ട് നാവില്‍?

ദിവ്യകാരുണ്യ സ്വീകരണം എന്തുകൊണ്ട് നാവില്‍?
പൗരസ്ത്യസഭകളുടെ പാരമ്പര്യം അനുസരിച്ച് ഇടതുകൈപ്പത്തിക്ക് മുകളില്‍ വലതുകൈപ്പത്തി കുരിശാകൃതിയില്‍വച്ച് പ.കുര്‍ബാന സ്വീകരിച്ച് നേരിട്ട് അധരങ്ങള്‍കൊണ്ട് ഉള്‍ക്കൊള്ളുന്നതാണ് (ചമൃമെശ, ഒീാശഹ്യ ീി ങ്യലെേൃശരെ, 28). നമ്മുടെ കുര്‍ബാനക്രമത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതും ഇപ്രകാരമാണ്. പ. കുര്‍ബാന സ്വീകരിച്ച ഞങ്ങളുടെ കരങ്ങളെ ശക്തിപ്പെടുത്തണമേ. ജീവന്‍റെ അപ്പമായ പ. കുര്‍ബാന ‘വാങ്ങി ഭക്ഷിക്കുവിന്‍’ (ലൂക്ക 26:16-27) എന്ന വി. ഗ്രന്ഥ കാഴ്ചപ്പാടും ഇതിന് പിന്നിലുണ്ട്. കുരിശാകൃതിയില്‍ പിടിക്കുന്ന കരങ്ങള്‍ കര്‍ത്താവിന്‍റെ നിത്യബലിപീഠത്തിന്‍റെ പ്രതീകമാണ്. നിത്യബലിയര്‍പ്പിക്കുന്ന ഏകജാതന്‍റെ ശരീരവും രക്തവും ഭൂമിയില്‍ നില്ക്കുന്ന സഭയ്ക്കുള്ളതാണ്. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള പരസ്പരബന്ധത്തിന്‍റെ യാഥാര്‍ത്ഥ്യം അനുഭവിക്കാനും, അതില്‍ വളരാനും, ഏറ്റുപറയാനും ഉപകരിക്കുന്ന ഏറ്റവും അനുയോജ്യമായ പ്രതീകമാണ് കുരിശാകൃതിയില്‍ പിടിക്കുന്ന കരങ്ങളിലുള്ള വി. കുര്‍ബാന സ്വീകരണം. (രള. തോമസ് തെക്കേക്കര, അറക്കപ്പെടുന്ന കുഞ്ഞാടും മുറിക്കപ്പെടുന്ന അപ്പവും, 293).
നമ്മുടെ പാരമ്പര്യം ഇതായിരിക്കേ, പരി. കുര്‍ബാന നാവില്‍ സ്വീകരിക്കുവാന്‍ സഭ നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ വ്യക്തവും ഗൗരവകരവുമായ കാരണങ്ങളുണ്ട്. ക്രൈസ്തവനേ സംബന്ധിച്ചിടത്തോളം അവ ന്‍റെ ജീവനേക്കാളും വിലയുള്ളതാണ് പരി. കുര്‍ബാന. അത് ഈശോയുടെ ശരീരവും രക്തവുമാണ്. എന്നാല്‍ ഈശോയുടെ ശരീരവും രക്തവുമായ പരി. കുര്‍ബാന കൈകളില്‍ സ്വീകരിക്കുമ്പോള്‍ അത് പലവിധത്തില്‍ ദുരുപയോഗിക്കപ്പെടുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സാത്താന്‍ ആരാധകര്‍ പതിനായിരക്കണക്കിന് രൂപയാണ് ഒരു പരി. കുര്‍ബാനയ്ക്ക് വിലയായി ഇട്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ ദുരുപയോഗത്തിനുള്ള വ്യാപ്തി വ്യക്തമാക്കുന്നു. ഒരു കാരണവശാലും പരി. കുര്‍ബാന ആരാലും അപമാനിക്കപ്പെടരുത് എന്ന് സഭയ്ക്ക് നിര്‍ബന്ധം ഉള്ളതിനാലാണ് നാവില്‍ തന്നെ പരി. കുര്‍ബാന സ്വീകരിക്കാന്‍ സഭ നിഷ്കര്‍ഷിക്കുന്നത്. പരി. കുര്‍ബാന എന്തെന്നും, അതിലെ ഈശോയുടെ സാന്നിധ്യവുമൊക്കെ വിശ്വാസമില്ലാത്തവരെ അതിനി ക്രിസ്ത്യാനിയായാലും, പറഞ്ഞുബോധ്യപ്പെടുത്തുക അസാധ്യമാണ്.
റവ. ഡോ. വര്‍ഗീസ് കൊച്ചുപറമ്പില്‍
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

Leave a Reply