എല്ലാ അക്കൗണ്ടുകളും ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കണം:ധനമന്ത്രി

ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ച്‌ 31നകം എല്ലാ അക്കൗണ്ടുകളും ആധാര്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.എല്ലാവരെയും ധനകാര്യപ്രക്രീയയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മാര്‍ച്ച്‌ 31 ഓടെ എല്ലാ അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിച്ചിരിക്കണം. അതേപോലെ തന്നെ സമാന കാലയളവില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കണമെന്നും ബാങ്കുകളോട് നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചു.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 73-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ധനമന്ത്രി.

Leave a Reply