സംസ്ഥാനത്ത് പത്തു ഡാമുകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് പത്തു ഡാമുകളില്‍ റെഡ് അലര്‍ട്ട്. ലോവര്‍ പെരിയാര്‍ അടക്കം ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ അതീവ ജാഗ്രത. പത്തനംതിട്ടയിലെ മൂഴിയാര്‍, കക്കി, പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട്. സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച മുതല്‍ പരക്കെ മഴകിട്ടും. കിഴക്കാന്‍കാറ്റ് ശക്തിപ്പെടുന്നതിനാലാണ് മഴ കൂടുതലായി ലഭിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ മഴതുടരും.

പത്ത് ഡാമുകളിൽ റെഡ് അലേർട്ട്

കല്ലാർകുട്ടി (ഇടുക്കി)

കുണ്ടള ( ഇടുക്കി)

ഷോളയാർ(തൃശൂർ)

മൂഴിയാർ (പത്തനംതിട്ട)

കക്കി (പത്തനംതിട്ട)

ഇരട്ടാർ(ഇടുക്കി)

ലോവർപെരിയാർ(ഇടുക്കി)

പെരിങ്ങൽ കുത്ത്(തൃശൂർ)

പൊൻമുടി (ഇടുക്കി)

പമ്പ (പത്തനംതിട്ട)

ഒാറഞ്ച് അലർട്ട്

ഇടുക്കിസംഭരണി

മാട്ടുപെട്ടി (ഇടുക്കി)

ബ്ലു അലർട്ട്

ഇടമലയാർ( എറണാകുളം)