ആരാധന
ദേവാലയങ്ങളിലെ ശബ്ദക്രമീകരണവും ഗായകസംഘങ്ങളും
അടുത്ത കാലത്ത് നവമാധ്യമങ്ങളിലൂടെ അഭിവന്ദ്യ തിരുമേനിമാര്‍ ഗായകസംഘത്തെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നതും അത് വകവയ്ക്കാതെ ഗായകസംഘക്കാര്‍ പിതാക്കന്മാരെ ആക്ഷേപിച്ച് പറയുകയും എഴുതുകയും ഒക്കെ ചെയ്യുന്ന വളരെ അനാരോഗ്യപരമായ അവസ്ഥ ഇപ്പോള്‍ സഭയില്‍ ഉണ്ട്. അഭി. പിതാക്കന്മാര്‍ പറയുന്നത് വെറുതെയല്ലെന്നും വഴരെ സാംഗത്യമുള്ള കാര്യങ്ങളാണെന്നു മനസ്സിലാക്കി വേണ്ടത്ര തിരുത്തലുകള്‍ വരുത്തുവാന്‍ നാം തയ്യാറാകണം. ഇത് ആരെയും വിമര്‍ശിക്കുവാന്‍ ഉദ്ദേശിച്ചല്ല മറിച്ച് ദേവാലയങ്ങളില്‍ ആരാധനാന്തരീക്ഷം നിലനിര്‍ത്തുവാന്‍ ചില കാര്യങ്ങള്‍ നാം എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ് എ്നനു കരുതിയാണ് ഇത് എഴുതുന്നത്.
ശബ്ദതരംഗങ്ങള്‍
ഒരു ദേവാലയത്തില്‍ ആരാധനയ്ക്കായി നമ്മള്‍ വളരെയധികം പ്രതീകങ്ങള്‍ ഉപയോഗിക്കാറുണ്ട്. കാഴ്ചയിലൂടെയും ഒരു ആത്മീയാന്തരീക്ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. കുന്തുരുക്കത്തിന്‍റെ സുഗന്ധംവരെ നമ്മളില്‍ ആത്മീയാന്തരീക്ഷം സൃഷ്ടിക്കും. ദൃശ്യങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ആത്മീയാന്തരീക്ഷത്തിന് തുല്യപ്രാധആന്യമാണ്. പ്രാര്‍ത്ഥനകളുടെ ശബ്ദതരംഗങ്ങള്‍ക്കും ആരാധനയില്‍ സംബന്ധിക്കുന്നവര്‍ക്ക് അഥവാ കേള്‍നവിക്കാര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ഈ ശബ്ദതരംഗങ്ങള്‍ സഞ്ചരിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കില്‍ അത് വിപരീതഫലമാകും ഉണ്ടാക്കുക. രണ്ടു കാര്യങ്ങള്‍ ആണ് ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കുവാനുള്ളത്. ഒന്ന് ദേവാലയത്തിന്‍റെ നിര്‍മ്മാണസമയത്തുതന്നെ വിദഗ്ദരെ കൊണ്ടു വന്ന് ഉപദേശം തേടുകയും ശബ്ദതരംഗങ്ങളുടെ അനാവശ്യപ്രതിഫലനങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും വേണം. രണ്ടാമതായി ചെയ്യേണ്ട കാര്യമാണ് ഈ ലേഖനത്തില്‍ വിശദമാക്കുവാന്‍ ശ്രമിക്കുന്നത്.
ഇന്ന് നമ്മുടെ മിക്കവാറും എല്ലാ പള്ളികളിലും പ്രൊഫഷണല്‍ ഓഡിയോ ഉപകരണങ്ങള്‍ ഉണ്ട്. അതിന്‍റെ ശരിയായ ഉപയോഗം എങ്ങനെയായിരിക്കണമെന്ന് നാം മനസ്സിലാക്കേണ്ടതാണ്. അത് വിശദമായി പഠിപ്പിക്കുവാനും പഠിക്കുവാനുമുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കാം.
1. സ്രോതസ്സ് നല്ലതായിരിക്കണം
എത്ര വില കൂടിയ ഉപകരണങ്ങള്‍ ആണെങ്കിലും അതിലൂടെ കടക്കുന്ന ശബ്ദത്തിന്‍റെ ഉറവിടം വളരെ പ്രധാനപ്പെട്ടതാണ്. വലിയ ഗായകരുടെ ശബ്ദം ഉള്ളവര്‍ മാത്രമേ ഗായകസംഘത്തില്‍ അംഗങ്ങളആവൂ എന്ന് ഇതിന് അര്‍ത്ഥമില്ല. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ശബ്ദത്തെ ചിട്ടയായ വ്യായാമങ്ങളിലൂടെയും പരിശീലനങ്ങളഇലൂടെയും മെച്ചപ്പെടുത്തിയെടുക്കുവാന്‍ സാധിക്കും. ഓരോ ശബ്ദവും ഉച്ചരിക്കുമ്പോള്‍ ശ്വാസകോശം, വായ് തുടങ്ങിയ അവയവങ്ങളുടെ ധര്‍മ്മം ശരിയായി മനസ്സിലാക്കി തുടര്‍ച്ചയായ പരിശീലനത്തിലൂടെ അവയെ രൂപപ്പെടുത്തിയാല്‍ വളരെയേരെ മെച്ചപ്പെട്ട ശബ്ദം പുറപ്പെടുവിക്കുവാന്‍ സാധിക്കും. അതുപോലെതന്നെ ശ്രദ്ധിക്കേണ്ടതാണ് സ്വരങ്ങളുടെ ഉച്ചാരണവും. ഓരോ സ്വരങ്ങളും ഉച്ചരിക്കുമ്പോള്‍ വായ് എങ്ങനെയൊക്കെ എത്രയൊക്കെ തുറക്കണമെന്ന് പഠിക്കേണ്ടതാണ്. വൈദികര്‍ക്കും, ഗായകസംഘാങ്ങള്‍ക്കും പ്രസംഗകര്‍ക്കും അധ്യാപകര്‍ക്കും ഒക്കെ ഇതു ബാധകമാണ്. വോക്കല്‍ കോഡുകള്‍ക്കും വായ്ക്കും സമ്മര്‍ദ്ദമില്ലാതെ വളരെ നേരം നല്ല ശബ്ദം പുറപ്പെടുവിക്കുവാന്‍ വ്യായാമങ്ങള്‍ ഇടയാക്കും. പാശ്ചാത്യസംഗീതവിഭാഗത്തിലാണ് ഇത്തരത്തിലുള്ള വ്യായാമങ്ങളഉം പരിശീലനങ്ങളും ഉള്ളത്. കര്‍ണആടക സംഗീതത്തില്‍ സംഗീതം പടിപ്പിക്കുമെങ്കിലും ശബ്ദം എങ്ങനെ പുറപ്പെടുവിക്കണം എന്നു പറയുന്നില്ല. അത് കുരച്ചെങ്കിലും മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ളവര്‍ മനസ്സിലാക്കുന്നതും പരിശീലിക്കുന്നതും പ്രയോജനം ചെയ്യും.
2. മൈക്രോഫോണുകളുടെ ഉപയോഗം
നിര്‍മ്മാണത്തിലെ സാങ്കേതികവിദ്യ അനുസരിച്ച് പല തരത്തിലുള്ള മൈക്രോഫോണുകള്‍ ഉണ്ട്. ഡൈനമിക് കണ്ടന്‍സര്‍, റിബണ്‍ തുടങ്ങിയവ അവയില്‍ പ്രധാനം. ഡൈനമിക് സാധാരണ ലൈവ് സാഹചര്യത്തിലും കണ്ടന്‍സര്‍ കൂടുതലായി ഉപയോഗിക്കുന്നത് സ്റ്റുഡിയോകളിലുമാണ്. ഇതില്‍തന്നെ പല പോളാര്‍ഘടനയിലുള്ള മൈക്കുകള്‍ ഉണ്ട്.
ഏതു തരം മൈക്ക് ആയാലും അത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്
1. സാമിപ്യ സ്വാധീനം
ഏതു തരം മൈക്രോഫോണിന്‍റെയും പ്രത്യേകത ആണ് ശബ്ദത്തിന്‍റെ ഉറവിടത്തോട് അടുക്കുന്തോറും ആശബ്ദത്തിന്‍റെ ആമൈ ളൃലൂൗലി്യേ ൃമിഴല കൂടുതലായി യീീെേ ചെയ്യപ്പെടും ആമൈ ളൃലൂൗലി്യേ ൃമിഴല എന്ന് കണക്കാക്കപ്പെടുന്നത് എകദേശം 80 വ്വ മുതല്‍ 250 വ്വ വരെയുള്ള ഭാഗമാണ്. ഒരു പരിധിയില്‍ കൂടുതല്‍ ഈ ഫ്രീക്വന്‍സികള്‍ കൂടിയാല്‍ അത് ശബ്ദത്തിന്‍റെ വ്യക്തതയെ ബാധിക്കും. മുഴക്കം കൂടുകയും ചെയ്യും. ഇങ്ങനെ ആവേഗം കുറഞ്ഞ തരംഗങ്ങളുടെ പ്രതിഫലനം വഴിയായി ഒരു ൃല്ലൃയലൃമശേീിന്‍റെ അനുഭൂതി ലഭിക്കുമെങ്കിലും ശബ്ദത്തിന്‍റെ വ്യക്തത കുറക്കുകയും ചെയ്യും. ആയതിനാല്‍ വിദഗ്ദരുടെ അഭിപ്രായപ്രകാരം ഏകദേശം 4 മുതല്‍ 8 രാ വരെ അകലത്തില്‍ മൈക്ക് പിടിക്കുമ്പോള്‍ ആണ് ഏറ്റവും നല്ല ശബ്ദം ലഭിക്കുന്നത്. മിക്സിംങ് കണ്‍സോളില്‍ ഇരിക്കുന്ന എഞ്ചിനീയര്‍ക്ക് ഇപ്രകാരമുള്ള ശബ്ദത്തെ വളരെ ഭംഗിയിയായി ഉദ്ദേശിക്കുന്നതുപോലെ രൂപാന്തരപ്പെടുത്തി എടുക്കുവാന്‍ സാധിക്കും. ഒരു പരിധിയില്‍ കൂടുതല്‍ അകത്തി പിടിക്കുന്നതും നല്ലതല്ല.
യ. മൈക്രോഫോണ്‍ മൂടിപ്പിടിക്കരുത്
മിക്കവാറും വോക്കല്‍ മൈക്രോഫോണുകള്‍ കാര്‍ഡിയോയിഡ് പോളാര്‍ ഘടനയായിരിക്കും. ഇത്തരത്തില്‍ പോളാര്‍ ഘടന നിജപ്പെടുത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ വായു മര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തിലാണ് ചെയ്തിരിക്കുന്നത്. മൈക്രോഫോണ്‍ മൂടിപ്പിടിക്കുമ്പോള്‍ വായുമര്‍ദ്ദത്തില്‍ വ്യത്യാസം വരികയും പോളാര്‍ ഘടന മാറുകയും തന്മൂലം ചില ഫ്രീക്വന്‍സികള്‍ ലൂപ്പ് ചെയ്ത് ളലലറയമരസ ഉണ്ടാവുകയും ചെയ്യുന്നു.
ര. വയര്‍ലെസ് മൈക്രോഫോണുകള്‍
കൈയില്‍ പിടിക്കുന്ന/സ്റ്റാന്‍ഡുകളില്‍ വയ്ക്കാവുന്ന മിക്കവാറും വയര്‍ലെസ് മൈക്രോഫോണുകളുടെയും ട്രാന്‍സ്മിറ്ററുകള്‍ സ്ഥിതി ചെയ്യുന്നത് അതിന്‍റെ അടിവശത്ത് ആയിരിക്കും. ആയതിനാല്‍ ആ ഭാഗവും മൂടിപിടിക്കുന്നത് നല്ലതല്ല.
റ. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക
നമ്മള്‍ പലപ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് മൈക്രോഫോണ്‍ ‘ഛി’ ആണോ എന്നറിയാന്‍ അതില്‍ കൊട്ടി നോക്കും. ഇതും ഒഴിവാക്കേണ്ടതാണ്. പകരം വിരല്‍ ഞൊടിച്ചോ മറ്റോ അത് ചെയ്യാവുന്നതാണ്. കാരണം, കൊട്ടി നോക്കുമ്പോള്‍ അതിന്‍റെ മര്‍ദ്ദം കൂടിപ്പോയിട്ട് ഡയഫ്രം കേടുവരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ യാതൊരു കാരണവശാലും മൈക്ക് താഴെ വീഴുവാന്‍ ഇടയാകരുത് എന്ന് പ്രത്യേകം എടുത്ത് പറയേണ്ടല്ലോ.
ല. ഗായകസംഘങ്ങള്‍ക്കുള്ള മൈക്കുകള്‍
മുകളില്‍ പറഞ്ഞിട്ടുള്ള ുൃീഃശാശ്യേ ലളളലര-േന്‍റെ കാര്യം ഒക്കെ ബാധകമാകുന്നത് ഒരു വ്യക്തി ഒറ്റയ്ക്ക് മൈക്ക് ഉപയോഗിക്കുമ്പോള്‍ ആണ്. എന്നാല്‍ ഗായകസംഘങ്ങള്‍ അത് ഉപയോഗിക്കുമ്പോള്‍ വ്യത്യസ്ത സാഹചര്യം ആണ്. ഒരു ഗായകസംഘം മൈക്ക് ഉപയോഗിച്ച് പാടുമ്പോള്‍ ഒരിക്കലും മൈക്ക് കൈയില്‍ പിടിച്ച് പാടുവാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രത്യേകിച്ച് ആരാധനയില്‍ (വിവാഹകൂദാശയിലും ബാധകം എന്ന് എടുത്തുപറയേണ്ടല്ലോ).
ഒരു ശബ്ദസ്രോതസ്സില്‍നിന്ന് എത്ര അകലത്തില്‍ മൈക്ക് വെക്കണം, എങ്ങനെ വെയ്ക്കണം ഇതൊക്കെ പ്രതിപാദിക്കുന്ന വിഷയമാണ് ങശസശിഴ ഠലരവിശൂൗലെ. ഇഹീലെ ാശസശിഴ, ഉശമെേിേ ാശസശിഴ, അായശലിാശേസശിഴ തുടങ്ങിയവ അതില്‍ പ്രധാനം. കൂടാതെ സ്റ്റീരിയോ മൈക്കിങ്ങ് ടെക്നിക്കുകള്‍ വേറെ പലതുണ്ട്. ഇതില്‍ ക്ലോസ് മൈക്കിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് നമ്മള്‍ മുകളില്‍ പറഞ്ഞത്. ഒരു ഗായകസംഘത്തെ സംബന്ധിച്ചിടത്തോളം ക്ലോസ് മൈക്കിങ്ങ് ഒട്ടും കരണീയമല്ല. ഗായകസംഘം എന്നതുകൊണ്ട് 2-3 പേര്‍ അടങ്ങുന്ന ഒരു സംഘമല്ല ഉദ്ദേശിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഗായകസംഘത്തിന്‍റെ ശബ്ദം കൂറഞ്ഞുപോവില്ലേ എന്ന് ന്യായമായും ഒരു ചോദ്യം ഉയരാം. കുറച്ച് ശബ്ദം മതി ആരാധനയ്ക്ക് ആവശ്യമായ ശബ്ദം മതി. ശബ്ദത്തിന്‍റെ അളവിലല്ല കാര്യം, അതിന്‍റെ മാധുര്യത്തിലാണ്. ആരാധനയില്‍ ഗായകസംഘം നടത്തുന്നത് ഒരു പെര്‍ഫോമന്‍സ് അല്ല മറിച്ച് ഒരു സമൂഹത്തെ നയിക്കുക മാത്രമാണ് ചെയ്യേണ്ടത്. അതിനുതകുന്ന ഒരു ശബ്ദക്രമീകരണം മാത്രമേ ആകാവൂ. കാതടപ്പിക്കുന്ന ശബ്ദംകേട്ട് വിശ്വാസികള്‍ സ്തബ്ധരായി നില്ക്കുന്ന അവസ്ഥ ഉണ്ടാകാതെ, വിശ്വാസികള്‍ മുഴുവന്‍ ഗായകസംഘത്തോട് ചേര്‍ന്ന് ആരാധനയില്‍ പങ്കുചേരുന്ന അനുഭവമുണ്ടാകണം. ഒരു പാട്ടിന് ജീവന്‍ നല്‍കുന്നതില്‍ മുഖ്യസ്ഥാനം ‘ൃല്ലൃയലൃമശേീി’ നുണ്ട്. കൃത്രിമമായി റിവര്‍ബറേഷന്‍ ഉണ്ടാക്കുന്ന ഉപകരണങ്ങളിലും സോഫ്റ്റ്വെയറുകളിലും കത്തീഡ്രല്‍, ചാപ്പല്‍ തുടങ്ങിയ റിവര്‍ബറേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദേവാലയങ്ങള്‍ പോലെ വലിയ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഒന്നാണ്. അപ്പോള്‍ നമ്മുടെ വിശ്വാസി സമൂഹം മുഴുവനായി ആരാധനയില്‍ പങ്കുകൊള്ളുമ്പോള്‍ സ്വതസിദ്ധമായി അവിടെ ഉണ്ടാകുന്ന പ്രതിഫലനങ്ങള്‍ ആരാധനയ്ക്ക് സ്വര്‍ഗ്ഗീയ അനുഭവം പ്രദാനം ചെയ്യും. അതായിരിക്കണം ഒരു ഗായകസംഘത്തിന്‍റെ ലക്ഷ്യം. അതിനുള്ള ഒരു ആയുധം ആയിരിക്കണം സൗണ്ട് സിസ്റ്റം.
3. മിക്സിംഗ് കണ്‍സോള്‍ (മിക്സര്‍)
ഇന്നു മിക്കവാറും എല്ലാ പള്ളികളിലും അനലോഗ്/ഡിജിറ്റല്‍ മിക്സറുകള്‍ ഉണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലതും പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയിലല്ല. മൈക്രോഫോണില്‍നിന്ന് മിക്സറിലെത്തുന്ന കറന്‍റിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തെങ്കില്‍ മാത്രമേ നല്ല ശബ്ദം ലഭിക്കുകയുള്ളൂ. പ്രീ ആംപ്ലിഫിക്കേഷന്‍ മുതല്‍ കുറേ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാധുര്യമാര്‍ന്ന ശബ്ദം നമുക്കു സ്പീക്കറുകളിലേക്ക് എത്തിക്കുവാന്‍ സാധിക്കും.
4. സ്പീക്കറുകള്‍
നല്ല സ്പീക്കറുകള്‍ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പള്ളിയുടെ വലിപ്പം അനുസരിച്ചും അവിടുത്തെ ആവശ്യം അനുസരിച്ചും ഉള്ള സ്പീക്കറുകള്‍ വാങ്ങണം. വില മാത്രം നോക്കാതെ അതില്‍നിന്ന് വരുന്ന ശബ്ദത്തിന്‍റെ ഗുണമേന്മ അനുസരിച്ചും വേണം ഉപകരണങ്ങള്‍ പ്രത്യേകിച്ച് സ്പീക്കറുകള്‍ തെരഞ്ഞെടുക്കുവാന്‍. നല്ല സൗണ്ട് എഞ്ചിനീയേഴ്സിന്‍റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
5. കേബിളുകളും കണക്റ്ററുകളും
നല്ല മൈക്കുകളും, വില കൂടിയ മിക്സറും നല്ല സ്പീക്കറുകളും തെരഞ്ഞെടുത്തതുകൊണ്ടു മാത്രമായില്ല, നല്ല ഗുണമേന്മ ഉള്ള കേബിളുകള്‍, അതിന്‍റെ കണക്റ്ററുകള്‍ തുടങ്ങിയവയും ആവശ്യമാണ്. അല്ലെങ്കില്‍ വളരെ പെട്ടെന്ന് പൊട്ടലും ചീറ്റലും ഒക്കെ കേട്ടുതുടങ്ങും. അത് ഒഴിവാക്കുവാന്‍ നല്ല കമ്പനികളുടെ ഒറിജിനല്‍ സാധനങ്ങള്‍ അല്പം വില കൂടിയാലും തെരഞ്ഞെടുക്കുക.
ഉപസംഹാരം
മേല്‍പറഞ്ഞ പല കാര്യങ്ങള്‍ക്കും പരിശീലനവും ബോധനക്ലാസുകളും ആവശ്യമാണ്. തിരുവനന്തപുരം ഭദ്രാസനത്തില്‍ ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഭദ്രാസന വൈദിക സമ്മേളനത്തില്‍ ക്ലാസ് ക്രമീകരിച്ച് വൈദികര്‍ക്ക് ഇതിനെക്കുറിച്ച് അവബോധം ഉണ്ടാക്കി. തുടര്‍ന്ന് പ്രാദേശിക തലത്തില്‍ 2-3 ഇടവകകളെ ഏകോപിപ്പിച്ച് ഗായകസംഘ അംഗങ്ങള്‍ക്ക് ക്ലാസുകള്‍ ക്രമീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഇത് മറ്റ് ഭദ്രാസനങ്ങളിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്.
വൈദിക സെമിനാരിയിലും ഇത്തരത്തിലുള്ള ക്ലാസുകള്‍ ക്രമീകരിക്കുന്നത് വളരെയേറെ പ്രയോജനം ചെയ്യും. ശ്രുതി സ്കൂളിന്‍റെ സഹായത്തോടുകൂടി ഇത് ക്രമീകരിക്കാവുന്നതാണ്. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്ക് പകരം ആരാധനയ്ക്ക് അനുയോജ്യമായ ശബ്ദക്രമീകരണം ഉണ്ടാകേണ്ടത് ഏറ്റവും ആവശ്യമാണ്. ശബ്ദം കൂട്ടി കൂട്ടി കൊണ്ടുവരുന്നതിന് പകരം അതിന്‍റെ മാധുര്യം ആസ്വദിക്കാവുന്ന തരത്തില്‍ ക്രമീകരിക്കുവാന്‍ നമുക്കു സാധിക്കട്ടെ. കാതടപ്പിക്കുന്ന ശബ്ദത്തിനു പകരം മാലാഖമാരുടെ ശബ്ദംപോലെ മാധുര്യമേറിയതും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഉതകുന്നതുമായ ശബ്ദത്തില്‍ നമുക്ക് ആരാധിക്കാം.

